CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 10 Seconds Ago
Breaking Now

കൊടും കുറ്റവാളി ബാലമുരുകന്റെ രക്ഷപെടല്‍; തമിഴ്‌നാട് പൊലീസിന്റെ വീഴ്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത് ; വിലങ്ങില്ലാതെ ഹോട്ടലില്‍

ബാലമുരുകന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സംബന്ധിച്ച് തമിഴ്‌നാട് പൊലീസ് നല്‍കിയതും തെറ്റായ വിവരമാണ്.

കൊടും കുറ്റവാളി ബാലമുരുകന്റെ രക്ഷപെടലില്‍ തമിഴ്‌നാട് പൊലീസിന്റെ വീഴ്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാലമുരുകനുമായി തമിഴ്‌നാട് പൊലീസ് ആലത്തൂരിലെ ഹോട്ടലില്‍ എത്തിയത് വിലങ്ങില്ലാതെയാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍  പുറത്തുവന്നു.

ബാലമുരുകന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സംബന്ധിച്ച് തമിഴ്‌നാട് പൊലീസ് നല്‍കിയതും തെറ്റായ വിവരമാണ്. കറുത്ത ഷര്‍ട്ടും വെള്ളമുണ്ടും എന്നായിരുന്നു തമിഴ്‌നാട് പൊലീസ് നല്‍കിയ വിവരം. പക്ഷേ ദൃശ്യങ്ങളില്‍ ഇളം നീല ഷര്‍ട്ടാണ് ബാലമുരുകന്‍ ധരിച്ചിരിക്കുന്നത്.

തമിഴ്‌നാട് പൊലീസ് ബാലമുരുകനെ സ്വകാര്യ വാഹനത്തിലാണ് വിയൂരിലെത്തിച്ചതെന്നതും ഗുരുതര വീഴ്ചയാണ്. ജയില്‍ വളപ്പില്‍ ഒളിച്ചിരുന്ന ബാലമുരുകന്‍ രക്ഷപ്പെട്ടത് രണ്ടേമുക്കാലിനും മൂന്നരയ്ക്ക് ഇടയിലാണെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ ജയില്‍ ജീവനക്കാരന്റെ സൈക്കിള്‍ മോഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്.

കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍. ഇന്നലെയായിരുന്നു ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.