CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 54 Minutes 11 Seconds Ago
Breaking Now

മകനെ കൊലപ്പെടുത്തിയ യുവതിയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍

പാല്‍ കൊടുക്കുന്നതിനിടെ കുഞ്ഞിന്റെ ബോധം പോയെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി കുഞ്ഞ് മരിച്ചെന്നുമാണ് അമ്മയായ ഭാരതി പ്രചരിപ്പിച്ചത്.

ഒരുമിച്ച് ജീവിക്കാന്‍ അഞ്ച് മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ യുവതിയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ  കൃഷ്ണഗിരി ജില്ലയിലെ ചിന്നതി ഗ്രാമത്തിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി എത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത് സംഭവത്തില്‍ 26 കാരിയായ ഭാരതി ഇവരുടെ ലെസ്ബിയന്‍ പങ്കാളി സുമിത്ര എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പാല്‍ കൊടുക്കുന്നതിനിടെ കുഞ്ഞിന്റെ ബോധം പോയെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി കുഞ്ഞ് മരിച്ചെന്നുമാണ് അമ്മയായ ഭാരതി പ്രചരിപ്പിച്ചത്. പിന്നീട് കുട്ടിയെ അവരുടെ കൃഷിഭൂമിയില്‍ അടക്കം ചെയ്തു. എന്നാല്‍ പിന്നീട് സംശയം തോന്നിയ ഭര്‍ത്താവ് സുരേഷ് ഭാര്യയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭാര്യയും പങ്കാളിയായ സുമിത്രയും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും കണ്ടെത്തുകയും ഇവയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു. കുഞ്ഞിനെ കൊന്നതായി ഭാരതി സമ്മതിച്ചതായി പറയപ്പെടുന്ന റെക്കോര്‍ഡുചെയ്ത ഫോണ്‍ സംഭാഷണവും സുരേഷ് പൊലീസിന് കൈമാറി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

ദിവസ വേതനക്കാരനായ സുരേഷിനും 26 കാരിയായ ഭാരതിക്കും നാലും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട് . കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭാരതിയും സുമിത്രയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഭാരതിയുടെ മൂന്നാമത്തെ പ്രസവത്തിനുശേഷം ഇരുവര്‍ക്കും ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയാത്തതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.