CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 35 Minutes 30 Seconds Ago
Breaking Now

അനുമതിയില്ലാതെ വീഡിയോകളും ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചു ; നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജിജി മാരിയോ

ഭര്‍ത്താവ് മരിയോ ജോസഫ്, ടി വിയുടെ സെറ്റ്ടോപ്പ് ബോക്സ് കൊണ്ട് തലയ്ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നും തലമുടിയില്‍ പിടിച്ചുവലിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

കുടുംബ പ്രശ്‌നങ്ങളേക്കുറിച്ചുള്ള വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലായതിന് പിന്നാലെ അനുമതിയില്ലാതെ ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജിജി മരിയോ. കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി പ്രശസ്തരായ ദമ്പതികള്‍ പിന്നീട് കുടുംബ പ്രശ്‌നങ്ങളേ ചൊല്ലിയുള്ള തമ്മിലടിയിലൂടെ വൈറലായിരുന്നു. ജീവിതത്തിലെ വേദനകളിലും നഷ്ട്ടങ്ങളിലും തിരസ്‌കരണങ്ങളില്‍ നിന്നും ഉടലെടുത്ത എന്റെ ജീവിതമാണ് ഞാന്‍ പഠിപ്പിച്ചതും പ്രസംഗിച്ചതും. അതിലൊരു കളങ്കവുമില്ലയെന്നുള്ള എന്റെ നിലപാടില്‍ ഇപ്പോഴും ഞാന്‍ ഉറച്ചു തന്നെയാണ് നില്‍ക്കുന്നത്. സത്യമല്ലാത്ത ആരോപണങ്ങളുടെയും കുറ്റപെടുത്തലുകളുടെയും നടുവില്‍ ചാപ്പ കുത്തി എല്ലാവരും ആഘോഷിക്കുന്നതിന്റെ ഇടയിലും അമ്മയും രണ്ട് പെണ്‍മക്കളും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുതലായി കാണുന്നുവെന്നാണ് ജിജി മരിയോ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്. കുടുംബ പ്രശ്‌നം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കടന്ന് പോകുന്ന മാനസിക സമ്മര്‍ദ്ദം വിശദമാക്കുന്നതാണ് ജിജി മരിയോയുടെ കുറിപ്പ്. ഒരിക്കലും എന്റെ ജീവിതത്തില്‍ നടക്കരുതെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്.

വേദനകളുടെയും അപമാനങ്ങളിടെയും ആഴം എത്ര വലുതാണെങ്കിലും എന്റെ ആത്മാവിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. സത്യത്തിന്റെ ജ്വാല എന്നില്‍ ഇപ്പോഴും അഗ്‌നിയായി സ്ഫുരിക്കുന്നുണ്ട്. ഇനി എന്റെയും മക്കളുടെയും മുന്നില്‍ എന്താണ് കാത്തിരിക്കുന്നത് എന്ന് നിച്ഛയം ഇല്ലെങ്കിലും സത്യത്തിന്റെ ജ്വാലയില്‍ നിന്നും ഞാന്‍ ധൈര്യം കണ്ടെത്തി കൊണ്ടിരിക്കുന്നു. ചുറ്റും ചോര കുടിക്കാന്‍ നില്‍ക്കുന്ന കുറുനരികള്‍ ആക്രോശവുമായി പതിയിരിക്കുന്ന കുറുനരികള്‍ക്ക് നടുവില്‍ തനിച്ചായി പോയ രണ്ട് മുയല്‍കുഞ്ഞുങ്ങളേയും ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന പാവമൊരു അമ്മ മുയലിന്റെ അവസ്ഥ ആര്‍ക്കും ഇനി ഇങ്ങനെ സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥന മാത്രമാണുള്ളതെന്നും ജിജി മരിയോ കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. അനുമതിയില്ലാതെ വീഡിയോകളും ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചതായും ജിജി മരിയോ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍ഫ്‌ലുവന്‍സര്‍മാരായ മരിയോ ജോസഫും ഭാര്യ ജിജി മരിയോ ജോസഫും തമ്മിലുണ്ടായ തര്‍ക്കവും തമ്മിലടിയും പൊലീസ് കേസായതോടെയാണ് ചര്‍ച്ചയായത്. മര്‍ദ്ദനമേറ്റെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നവംബര്‍ ഒന്നാം തീയതി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്.

ദമ്പതികള്‍ തമ്മില്‍ തൊഴില്‍ സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ഒമ്പതുമാസമായി അകന്നു കഴിയുകയുമാണെന്നുമാണ് പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നത്. ഒക്ടോബര്‍ 25 ന് വൈകീട്ട് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ജിജി, ഭര്‍ത്താവിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി. ഭര്‍ത്താവ് മരിയോ ജോസഫ്, ടി വിയുടെ സെറ്റ്ടോപ്പ് ബോക്സ് കൊണ്ട് തലയ്ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നും തലമുടിയില്‍ പിടിച്ചുവലിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. നവംബര്‍ ഒന്നിനാണ് ജിജി മരിയോ ജോസഫ് പൊലീസില്‍ പരാതി നല്‍കിയത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.