CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 58 Minutes 43 Seconds Ago
Breaking Now

കൈരളി യുകെ യുടെ വാര്‍ഷിക ത്രിദിന ക്യാമ്പ് ദ്യുതി 2025 സമാപിച്ചു

ലണ്ടന്‍ :- കൈരളി യുകെ യുടെ വാര്‍ഷിക ത്രിദിന ക്യാമ്പ് ദ്യുതി 2025  റോക്ക് യുകെ ഫ്രോന്റിയര്‍ സെന്ററില്‍ ആഘോഷപൂര്‍വ്വം സമാപിച്ചു.

നവംബര്‍ 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ യു. കെ യുടെ വിവിധ മേഖലകളില്‍ നിന്നുള്ള തൊണ്ണൂറോളം കൈരളി യു കെ അംഗങ്ങള്‍ നോര്‍ത്താംപ്റ്റണിലെ

നിര്‍ദ്ദിഷ്ട്ട ക്യാമ്പ് സൈറ്റില്‍ ഒരുമിച്ചു കൂടി വിവിധ വിജ്ഞാന, വിനോദ പരിപാടികളാണ് ദ്യുതിയില്‍ അരങ്ങേറിയത്. കോര്‍ബി - ഈസ്റ്റ് നോര്‍ത്താംപ്ട്ടന്‍ഷയര്‍ പ്രദേശത്തിന്റെ എം.പി ലി ബാരന്‍ ക്യാംപ് സന്ദര്‍ശിക്കുകയും കൈരളി യു.കെ അംഗങ്ങളോട് സംവദിക്കുകയും കുടിയേറ്റ -വിസ നിയമങ്ങളില്‍ സര്‍ക്കാരിന്റെ വരാന്‍ പോകുന്ന പുതിയ നയങ്ങളെ കുറിച്ചുള്ളചില സൂചനകള്‍ അദ്ദേഹം ക്യാമ്പ് അംഗങ്ങളുമായി പങ്കു വെക്കുകയും ചെയ്തു. കഴിഞ്ഞ മാസങ്ങളില്‍ കൈരളി യു.കെ യൂണിറ്റ് തലത്തിലും ദേശീയതലത്തിലും നടത്തിയ പരിപാടികള്‍ എല്ലാം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കൈരളിയുടെ പ്രഥമ ന്യൂസ് ലെറ്ററിന്റെ പ്രകാശനവും പ്രസ്തുത വേദിയില്‍ വെച്ച് കൈരളിയുടെമുന്‍ ദേശീയ സെക്രട്ടറി കുര്യന്‍ ജേക്കബ് നിര്‍വഹിക്കുകയുണ്ടായി.

സുസ്ഥിര വികസന ജീവിതശൈലി പരിശീലനത്തെക്കുറിച്ച് TEDx പ്രഭാഷകനും U.N youth climate leader ഉം ആയ സഞ്ചു സോമന്‍ നയിച്ച ക്ലാസിന് ശേഷം യു.കെ യിലെ നമ്മുടെ ജീവിത സാഹചര്യങ്ങളുടെ പരിധികളില്‍ നിന്ന് കൊണ്ട് പ്രസ്തുത ആശയം എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന വിഷയം മുന്‍നിര്‍ത്തി ഗ്രൂപ്പ് തിരിഞ്ഞുള്ള ക്രിയാത്മകമായ ചര്‍ച്ചകളും ദ്യുതിയുടെ വേദിയില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

( Sustainability development) സ്റ്റെം സെല്‍ ദാനത്തിനായുള്ള ബോധവത്കരണത്തിനൊടുവില്‍ ക്യാമ്പിലെ ബഹുഭൂരിപക്ഷവും ദാതാക്കളാവാന്‍ തയ്യാറായി മുന്നോട്ട് വന്നത് വലിയ വിജയമായി കാണുന്നു എന്ന് സംഘാടകര്‍അഭിപ്രായപ്പെട്ടു.

എല്ലാവരും ഒരുമിച്ചിരുന്നുള്ള ക്രിസ്മസ് കാര്‍ഡ് നിര്‍മ്മാണം, ഗ്രൂപ്പ് തിരിഞ്ഞുള്ള വിവിധയിനം മത്സരങ്ങള്‍ തുടങ്ങിയ പരിപാടികളില്‍ ക്യാമ്പ് അംഗങ്ങള്‍ആവേശപൂര്‍വ്വം പങ്കെടുത്തു. ക്യാമ്പ് സൈറ്റില്‍ വച്ച് തന്നെ ഒരു നേരം തയ്യാറാക്കിയ തനി നാടന്‍ ഭക്ഷണവും, രാത്രിയിലെ ക്യാമ്പ് ഫയറും അതിനോട് ചേര്‍ന്ന് നടന്ന മിനി വെടിക്കെട്ടും ശേഷം പ്രായഭേദമന്യെ എല്ലാവരും ഒരുമിച്ച് ചുവടുകള്‍ വെച്ച DJ കലാശക്കൊട്ടും പാട്ടു കൂട്ടങ്ങളുമെല്ലാം ക്യാമ്പിന്റെ ആവേശം

ഇരട്ടിയാക്കി. ക്യാമ്പില്‍ നിന്ന് ലഭിച്ച അനുഭവങ്ങളും പുതിയ സൗഹൃദങ്ങളും എന്നും തങ്ങള്‍ സ്‌നേഹത്തോടെ നെഞ്ചോട് ചേര്‍ത്തുവെക്കാന്‍ ശ്രമിക്കുമെന്നുംഅവസാന ദിവസം യാത്ര പറഞ്ഞ് പിരിയുന്ന വേളയില്‍ ഏവരും അഭിപ്രായപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.