
















ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഈ തവണത്തെയും ബര്‍മിഹാം മണ്ഡലകാല തീര്‍ത്ഥാടനം 29 ശനിയാഴ്ച നടന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളായി നടന്നു വരുന്ന മണ്ഡലകാല തീര്‍ത്ഥാടനം ആദ്യം മുതല്‍ അവസാനം വരെ ഭംഗിയായിനടന്നു. വിത്തിങ്ടണ്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും പരമ്പരാഗത വിശ്വാസ ആചാരങ്ങള്‍ക്ക് അനുസരിച്ച് കെട്ടുനിറച്ചു കര്‍പ്പൂരാരാധനയോടെ തുടങ്ങിയ യാത്രയില്‍ പ്രത്യേകിച്ചു അമ്മമാരുടെയും കുട്ടികളുടെയും പങ്കാളിത്തം എടുത്തു പറയേണ്ട ഒന്നായിരുന്നു.

ബര്‍മിങ്ങാം ശ്രീ ബാലാജി ക്ഷേത്രത്തില്‍ GMMHC അംഗങ്ങള്‍ നടത്തിയ ഭക്തി സാന്ദ്രമായ ഭജന്‍ കൊണ്ട് ബര്‍മിഗം ക്ഷേത്ര അങ്കണം അക്ഷരാര്‍ത്ഥത്തില്‍ ശബരിമല സന്നിധിയിത്തില്‍ എത്തിയ പ്രതീതി ഉണര്‍ത്തി. അയ്യപ്പ വിഗ്രഹത്തില്‍ ക്ഷേത്ര മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ കലാശാഭിഷേകം , നവകാഭിഷേകം, നെയ്യഭിഷേകം, പടിപൂജ, എന്നിവ നടത്തി ഹരിവരാസനം പാടി ഈ വര്‍ഷത്തെ തീര്‍ത്ഥാടനം സമാപിച്ചു.


തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവര്‍ക്കും മനസ്സുകൊണ്ട് പങ്കെടുക്കണം എന്ന് ആഗ്രഹിച്ചവര്‍ക്കും, ലോകത്തിലെ മുഴുവന്‍ ചരാചരങ്ങള്‍ക്കും സ്വാമി അയ്യപ്പന്‍ നിറഞ്ഞു അനുഗ്രഹം നല്‍കട്ടെ എന്ന് സ്വാമി നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് ജിഎംഎംഎച്ച്‌സി പ്രസിഡന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
