
















സിഡ്നി ബീച്ചില്‍ അക്രമണമഴിച്ചുവിട്ട ഭീകരനെ കീഴ്‌പ്പെടുത്തിയ അഹ്‌മദ് അല്‍ അഹ്‌മദിന്റെ ചികിത്സയ്ക്കായി സംഭാവനകള്‍ ഒഴുകുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഹ്‌മദിന്റെ ശസ്ത്രക്രിയയ്ക്കും മറ്റുമായാണ് സംഭാവനകള്‍ ലഭിച്ചുകൊണ്ടേയിരിക്കുന്നത്. ഇതുവരെയ്ക്കും ഒരു മില്യണ്‍ ഡോളറിലധികം പണമാണ് സംഭാവനായി ലഭിച്ചത്.
ഭീകരരുടെ വെടിയേറ്റ അഹ്‌മദ് അല്‍ അഹ്‌മദ് ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ തുടരുകയാണ്. സിഡ്നിയില്‍ ജൂതമതസ്ഥര്‍ക്ക് നേരെ വെടിവെച്ച ഭീകരനെ അതിസാഹസികമായി അഹ്‌മദ് കീഴ്‌പ്പെടുത്തിയിരുന്നു. ഒരു കാറിന്റെ പിന്നില്‍ മറഞ്ഞിരുന്ന്, ഭീകരനെ പിന്നില്‍ നിന്ന് കീഴ്‌പ്പെടുത്തുകയാണ് അഹ്‌മദ് ചെയ്തത്. പിന്നാലെ തോക്ക് പിടിച്ചുവാങ്ങി ഭീകരന് നേരെ ചൂണ്ടി അയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഡിസംബര്‍ 14നാണ് സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണം നടന്നത്.