
















അമേരിക്കയും ഇസ്രയേലും തുടരുന്ന കടുത്ത ആക്രമണങ്ങള്‍ക്കിടയിലും സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഇറാന്‍. എന്നാല്‍ ഈ ചര്‍ച്ചകള്‍ ഇറാന്റെ അന്തസ്സ് കാത്തു സൂക്ഷിച്ചുകൊണ്ടുള്ളതാകണമെന്നും ആരുടേയും നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി ഒന്നിനും തയ്യാറാവില്ലെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുള്‍ മജീദ് ഹക്കീം ഇലാഹിയെ ഉദ്ധരിച്ച് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞങ്ങള്‍ ആത്മരക്ഷാര്‍ത്ഥമാണ് പോരാടുന്നതെന്നും ഞങ്ങളുടെ അവകാശങ്ങല്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. മൂന്ന് ഉപാധികളാണ് ഇറാന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. നിലവിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ഭാവിയില്‍ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുക, ഇറാനുമേലുള്ള ഉപരോധങ്ങള്‍ പൂര്‍ണമായി നീക്കുക എന്നിവയാണ് ഇത്.
അമേരിക്കയാണ് യുദ്ധത്തിന് ഉത്തരാവിദകള്‍. അമേരിക്ക നിര്‍ത്തിയാല്‍ ഞങ്ങളും നിര്‍ത്തും, അമേരിക്കയ്ക്ക് യുദ്ധത്തില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ലോക ശക്തികളായി ഉയരുന്നത് തടയാനാണ് യുദ്ധം. ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ഒരു പങ്കാളിയായി കാണാന്‍ അമേരരിക്ക ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.