CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 24 Minutes 40 Seconds Ago
Breaking Now

ഇറാനിലും ലെബനനിലും ശക്തമായ ആക്രമണം തുടരുന്നു ; നൂറുകണക്കിന് യുദ്ധവിമാനങ്ങള്‍ ഒരേസമയം ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന

കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറുകണക്കിന് യുദ്ധവിമാനങ്ങള്‍ ഒരേസമയം ഇറാനിലെയും ലെബനനിലെയും ലക്ഷ്യങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.

അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷന്‍ റോറിംഗ് ലയണ്‍' (ഓപ്പറേഷന്‍ എപിക് ഫ്യൂറി) ആക്രമണം ഇറാനിലും ലെബനനിലും ശക്തമായി തുടരുകയാണ്. ആക്രമണം ഒരു കാരണവശാലും നിര്‍ത്തില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും സംഘര്‍ഷം രൂക്ഷമാകാനാണ് സാധ്യത.

കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറുകണക്കിന് യുദ്ധവിമാനങ്ങള്‍ ഒരേസമയം ഇറാനിലെയും ലെബനനിലെയും ലക്ഷ്യങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഓപ്പറേഷന്‍ തുടങ്ങിയതിന് ശേഷം ഏകദേശം 300 ഇറാനിയന്‍ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായും ഐഡിഎഫ് പറഞ്ഞു. പ്രതിരോധ നടപടികളുടെ ഭാഗമായി, ഇറാനിയന്‍ ഭരണകൂടത്തിന്റെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളിലും വ്യോമ പ്രതിരോധ സംവിധാനങ്ങളിലും തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് ഇസ്രായേലി വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു.

തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണവും ഇസ്രായേല്‍ തുടരുന്നുണ്ട്. തെക്കന്‍ ലെബനനിലെ 60 ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി ഐഡിഎഫ് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.