CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 25 Seconds Ago
Breaking Now

കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലില്‍ വന്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട് ; സമുദ്രത്തില്‍ എണ്ണച്ചോര്‍ച്ച

മുബാറക് അല്‍-കബീര്‍ മേഖലയ്ക്ക് സമീപമാണ് സംഭവം.

കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലില്‍ വന്‍ സ്‌ഫോടനം നടന്നതായും ഇതിനെത്തുടര്‍ന്ന് സമുദ്രത്തില്‍ എണ്ണച്ചോര്‍ച്ച ഉണ്ടായതായും ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സിയായ യുകെഎംടിഒ അറിയിച്ചു. മുബാറക് അല്‍-കബീര്‍ മേഖലയ്ക്ക് സമീപമാണ് സംഭവം.

കപ്പലിന്റെ പോര്‍ട്ട് സൈഡില്‍ സ്‌ഫോടനം നടന്നതായും ഉടന്‍ തന്നെ ഒരു ചെറിയ ബോട്ട് അവിടെനിന്ന് അതിവേഗം അകന്നുപോയതായും കപ്പലിലെ ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തെത്തുടര്‍ന്ന് കപ്പലിലെ ടാങ്കില്‍ നിന്ന് കടലിലേക്ക് എണ്ണ ഒഴുകുന്നത് പാരിസ്ഥിതിക ആഘാതത്തിന് കാരണമായേക്കാം. സ്‌ഫോടനം നടന്നത് കുവൈത്തിന്റെ ഔദ്യോഗിക സമുദ്രാതിര്‍ത്തിക്ക് പുറത്താണെന്ന് ( 60 കിലോമീറ്റര്‍ അകലെ) കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ പ്രധാന കവാടമായ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം തങ്ങളുടെ കൈപ്പിടിയിലാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പ്രഖ്യാപിച്ചു. കപ്പല്‍ ഗതാഗതം കൂടുതല്‍ അപകടത്തിലായതോടെ ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ ചൈനയുടെ 'കോസ്‌കോ ഷിപ്പിംഗ്' കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.