CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 6 Minutes 49 Seconds Ago
Breaking Now

സമ്പന്നയാണ്, നല്ല അഭിഭാഷകരുണ്ട്, എനിക്ക് ജയില്‍ ശിക്ഷ നേരിടേണ്ടിവരുമെന്ന് കരുതിയിരുന്നോ ; നാടുകടത്തപ്പെട്ട യുവതിയുടെ പ്രതികരണം വിവാദത്തില്‍

അശ്ലീല വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഇന്തോനേഷ്യ നാടുകടത്തിയ ബോണി ബ്ലൂവാണ് പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.

ഞാന്‍ സമ്പന്നയാണ്, നല്ല അഭിഭാഷകരുമുണ്ട്, എനിക്ക് ജയില്‍ശിക്ഷ നേരിടേണ്ടിവരുമെന്ന് നിങ്ങള്‍ ശരിക്കും കരുതിയിരുന്നോ ? ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് നാടുകടത്തപ്പെട്ട യുവതി ജന്മ നാടായ യുകെയിലേക്ക് മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് നടത്തിയ പ്രതികരണം വിവാദമായി. അശ്ലീല വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഇന്തോനേഷ്യ നാടുകടത്തിയ ബോണി ബ്ലൂവാണ് പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.

ബാലിയില്‍ നിന്നാണ് ബോണിയെ ഇന്തൊനേഷ്യ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാജ്യത്തു നിന്ന് നാടുകടത്തുകയും പത്തു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. രതിചിത്ര നടിയായ ബോണി തന്നെ ചതിച്ചത് യാത്രാ സംഘാടകയായ സ്ത്രീയാണെന്നും ആരോപിച്ചു. സുരക്ഷ, ഹോട്ടലുകള്‍, അഭിഭാഷകന്‍, ഫ്‌ളൈറ്റുകള്‍ എല്ലാം നോക്കികൊള്ളാമെന്ന് അവകാശപ്പെട്ട യാത്രാ സംഘടകയായ സ്ത്രീ 150000 പൗണ്ട് ഈടാക്കി. അതിനു ശേഷം പണത്തിന്റെ ഭൂരിഭാഗവും കൈക്കലാക്കിയ ശേഷം തന്നെ പൊലീസിന് ഏല്‍പ്പിച്ച് കൊടുത്തതായിട്ടാണ് ബോണി ആരോപിക്കുന്നത്. തനിക്ക് നേരിട്ട കര്‍ശനമായ ശിക്ഷ 20 ഡോളര്‍ പിഴയാണെന്ന് ബോണി പരിഹസിച്ചു.

ബോണി ബ്ലൂ ഉള്‍പ്പെടെ 17 രാജ്യാന്തര വിനോദ സഞ്ചാരികളെയാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ ഈ മാസം ആദ്യം രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്.




കൂടുതല്‍വാര്‍ത്തകള്‍.