CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 22 Seconds Ago
Breaking Now

ശബരിമല സ്വര്‍ണക്കൊളള; പോറ്റിക്ക് പണം നല്‍കിയ സ്‌പോണ്‍സര്‍ രമേശ് റാവുവിനെ ചോദ്യംചെയ്യും

വാസുവിന്റെ കാലത്ത് ഇയാള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഏകോപനമുണ്ടായിരുന്നതായാണ് വിവരം.

ശബരിമല സ്വര്‍ണക്കൊളളയില്‍ സ്‌പോണ്‍സര്‍ രമേശ് ബാബുവിനെ ചോദ്യംചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഈ ആഴ്ച്ച തന്നെ രമേശ് റാവുവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. വാസുവിന്റെ കാലത്ത് ഇയാള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഏകോപനമുണ്ടായിരുന്നതായാണ് വിവരം. ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും സൂചന. പോറ്റിക്ക് പണം നല്‍കിയ സ്‌പോണ്‍സറാണ് രമേശ് റാവു. എറണാകുളം സ്വദേശിയായ രാഷ്ട്രീയ ബന്ധമുളള ഒരു വ്യവസായിയും ചോദ്യമുനയിലുണ്ട്. പോറ്റിയുടെ രേഖകളില്‍ ഇയാളുടെ പേരും ഉണ്ടെന്നാണ് വിവരം.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിലേക്ക് എസ്ഐടി കടക്കുകയാണ്. അറസ്റ്റിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇവരുടെ സ്വത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. ശബരിമല സ്വര്‍ണക്കൊളള കേസില്‍ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചും അന്വേഷണം നടക്കും. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ നേരിട്ട് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.