CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 49 Seconds Ago
Breaking Now

വോട്ട് ആകര്‍ഷിക്കാനായില്ല, ബിജെപിയുടെ 1926 ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളില്‍ ജയിച്ചത് 25 പേര്‍ മാത്രം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് 1926 സ്ഥാനാര്‍ത്ഥികളെയാണ് 14 ജില്ലകളിലായി ബിജെപി മത്സരിപ്പിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കാനായില്ല. ഹിന്ദു വോട്ടുകള്‍ നഷ്ടമായെന്നും ബിജെപി വിലയിരുത്തുന്നു. ബിജെപി ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളില്‍ ജയിച്ചത് 1.3 ശതമാനം മാത്രമാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് 1926 സ്ഥാനാര്‍ത്ഥികളെയാണ് 14 ജില്ലകളിലായി ബിജെപി മത്സരിപ്പിച്ചത്. 25 പേര്‍ മാത്രമാണ് ജയിച്ചത്. എട്ട് ജില്ലകളില്‍ മാത്രമാണ് ജയിക്കാനായത്. കോട്ടയം ജില്ലയില്‍ പോലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് ആയില്ല. 96 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതില്‍ 12 പേര്‍ മാത്രമാണ് ജയിച്ചത്.2020ലെ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനത്തിലേക്ക് ബിജെപിക്ക് എത്താനുമായില്ല.

തദ്ദേശ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരവും തൃപ്പൂണിത്തുറയും അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചത് ബിജെപിയെ സംബന്ധിച്ച് നേട്ടമാണ്. എന്നാല്‍ തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മുന്നേറാനാകാത്തത് തിരിച്ചടിയായും ബിജെപി വിലയിരുത്തുന്നു. തൃശൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇപ്പോള്‍ ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.