
















പ്രക്ഷോഭം ശക്തമാകുന്ന ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടി വന്നാല്‍ പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വ്യത്തങ്ങള്‍. അടിയന്തര സാഹചര്യം വന്നാല്‍ നേരിടാന്‍ എല്ലാ വഴിയും നോക്കുമെന്നും സജ്ജമാണെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. ഇന്ത്യക്കാര്‍ കരുതിയിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇറാന്‍ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഫോണില്‍ സംസാരിച്ചു. ഇറാനിലെ സാഹചര്യം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്‌തെന്നും ജയശങ്കര്‍ അറിയിച്ചു. നേരത്തെ ഇറാന്‍ വിദേശകാര്യമന്ത്രി നടത്താനിരുന്ന ഇന്ത്യ സന്ദര്‍ശനം മാറ്റി വച്ചു.
സര്‍ക്കാര്‍ വിരുദ്ധ കലാപം തുടരുന്ന ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോര്‍ട്ട്. 10,000 ത്തിലേറെ പേര്‍ അറസ്റ്റിലായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 8 മുതല്‍ 12 വരെ നടന്ന പ്രക്ഷോഭത്തിലാണ് ഇത്രയേറെ പേര്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭം ശക്തമായ പ്രദേശത്ത് ഇന്റര്‍നെറ്റ് അടക്കം നിരോധിച്ചിരിക്കുകയാണ്.