CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 41 Seconds Ago
Breaking Now

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് അമേരിക്കന്‍ നാവികസേന സംരക്ഷണം നല്‍കുമെന്ന് ട്രംപ്

ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടയാതിരിക്കാന്‍ ഇറാനുമേല്‍ ചൈനയുടെ സമ്മര്‍ദ്ദമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ അമേരിക്കന്‍ നാവികസേന ഉടന്‍ രംഗത്തിറങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള എണ്ണ വിപണിയെ തകിടം മറിക്കുന്ന നീക്കങ്ങള്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. മെഡിറ്ററേനിയന്‍ കടലിലേക്ക് 'ചാള്‍സ് ഡി ഗാള്‍' വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള യുദ്ധക്കപ്പല്‍ പടയെ ഫ്രാന്‍സ് അയച്ചു.ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇക്കാര്യം അറിയിച്ചത്. ഹോര്‍മുസിന് പുറമെ ചെങ്കടല്‍, സൂയസ് കനാല്‍ എന്നിവിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു. 

ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടയാതിരിക്കാന്‍ ഇറാനുമേല്‍ ചൈനയുടെ സമ്മര്‍ദ്ദമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറില്‍ നിന്നുള്ള ഇന്ധന കപ്പലുകള്‍ തടയരുതെന്ന് ചൈന ഇറാനോട് ആവശ്യപ്പെട്ടതായാണ് വിവരം.

ചൈനയുടെ എല്‍ എന്‍ ജിയുടെ 30 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളുടെ എല്‍ എന്‍ ജി ഉപഭോഗത്തിന്റെ 80 ശതമാനവും ഖത്തറില്‍ നിന്നാണ്. ഈ മാസമെത്തേണ്ട ഇന്ധനം ഇതിനകം എത്തിയതിനാല്‍ ഉടനടി ആഘാതം പ്രതീക്ഷിക്കുന്നില്ലെങ്കിലും യുദ്ധം നീണ്ടുനിന്നാല്‍ എല്‍ എന്‍ ജിയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ കനത്ത പ്രതിസന്ധി നേരിടേണ്ടി വരും.

 




കൂടുതല്‍വാര്‍ത്തകള്‍.