
















തമിഴ് സിനിമയിലെ പ്രശസ്ത ഗാനരചയിതാവാണ് വൈരമുത്തു. ഇദ്ദേഹത്തിന് നേരെ ചെരിപ്പെറിഞ്ഞ യുവതിയെ പോലീസ് ചോദ്യം ചെയ്തു. ജയ എന്ന യുവതിയാണ് ഗാനരചയിതാവിന് നേരെ ചെരിപ്പ് എറിഞ്ഞത്. തിരുപ്പൂരില്‍ കൊങ്കു കലാ സാഹിത്യ സാംസ്‌കാരിക ഫെഡറേഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ചെരിപ്പ് വൈരമുത്തുവിന്റെ ദേഹത്തു കൊണ്ടില്ലെങ്കിലും സ്ഥലത്ത് നേരിയ സംഘര്‍ഷത്തിനു കാരണമായി.
തിരുപ്പൂര്‍ കലക്ടറേറ്റിനു മുന്നില്‍ വൈരമുത്തുവിനു നല്‍കിയ സ്വീകരണത്തിനിടയിലായിരുന്നു യുവതിയുടെ ചെരിപ്പേറ്. ജയ നല്‍കിയ പരാതിയില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് കലക്ടറേറ്റില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയില്‍ അവിടെയെത്തിയ വൈരമുത്തുവിനെ സ്വീകരിക്കാന്‍ തടിച്ചുകൂടിയവര്‍ക്കിടയിലേക്കാണ് ചെരിപ്പ് എറിഞ്ഞത് എന്നാണ് പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നു മനസ്സിലായത്. വിശദമായ അന്വേഷണം നടത്തി വരികയാണ്.