
















അജിത്തിനെ നായകനാക്കി വെങ്കട്ട് പ്രഭു ഒരുക്കിയ ചിത്രമാണ് മങ്കാത്ത. അജിത്തിനെ വില്ലനായി അവതരിപ്പിച്ച ചിത്രം വമ്പന്‍ വിജയമായിരുന്നു നേടിയിരുന്നത്. ബോക്‌സ് ഓഫീസിലും റെക്കോര്‍ഡ് കളക്ഷന്‍ ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും റീ റീലീസ് ചെയ്തിരിക്കുകയാണ്. തിയേറ്ററില്‍ എത്തുന്നതിന് മുന്‍പേ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് അജിത്തിന്റെ മങ്കാത്ത. പ്രീ സെയില്‍ കളക്ഷനില്‍ വിജയ് ചിത്രം ഗില്ലിയുടെ റെക്കോര്‍ഡ് മങ്കാത്ത മറികടന്നു.
പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം, മങ്കാത്ത തമിഴ് നാട്ടില്‍ ആദ്യ ദിനത്തില്‍ 2.25 കോടി രൂപയിലധികം പ്രീ സെയില്‍ നേടിയിട്ടുണ്ട്. ഗില്ലിയുടെ 2 . 15 ആയിരുന്നു പ്രീ സെയില്‍ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തമിഴ് നാട്ടില്‍ ഒരു റീ-റിലീസ് ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രീ സെയില്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മങ്കാത്ത. ഗില്ലിയുടെ ഫസ്റ്റ് ഡേ കളക്ഷനും മങ്കാത്ത മറികടക്കും എന്നാണ് റിപ്പോട്ടുകളില്‍ പറയുന്നത്.
ആദ്യ ദിനം ആഗോളതലത്തില്‍ 8 കോടിയ്ക്ക് അടുത്തായിരുന്നു സിനിമയുടെ കളക്ഷന്‍. ഈ റെക്കോര്‍ഡ് അജിത്തിന് മറികടക്കാന്‍ ആകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2011 ലാണ് മങ്കാത്ത പുറത്തിറങ്ങുന്നത്. പ്രേംജി, തൃഷ, ആന്‍ഡ്രിയ, അര്‍ജുന്‍, ലക്ഷ്മി റായ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അജിത്തിന്റെ അന്‍പതാമത് ചിത്രം കൂടിയാണ് മങ്കാത്ത.