CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 29 Seconds Ago
Breaking Now

ബോളിവുഡ് ചിത്രത്തിന് സംഗീതമൊരുക്കി ഹിഷാം അബ്ദുള്‍ വഹാബ്

പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകനും മലയാളിയുമായ ഹിഷാം അബ്ദുള്‍ വഹാബ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ബോളിവുഡിലെ ഇതിഹാസ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലി നിര്‍മ്മാതാവായ 'ദോ ദീവാനെ സെഹേര്‍ മേം' എന്ന ചിത്രത്തിലൂടെയാണ് ഹിഷാം അബ്ദുള്‍ വഹാബ് ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. രവി ഉദ്യാവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ സച്ചിന്‍ ജിഗര്‍ ടീമിനൊപ്പം ചേര്‍ന്നാണ് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതമൊരുക്കിയത്.

ചിത്രത്തിലെ ഹിഷാം സംഗീതം നല്‍കിയ ഗാനം ആലപിച്ചത് ജുബിന്‍ നോട്ടിയാലും നീതി മോഹനും ചേര്‍ന്നാണ്. ഗാംഗുഭായ് കത്തിയാവാദി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഗാന രചന നിര്‍വഹിച്ച അഭിരുചി ആണ് ഈ ഗാനത്തിനും വരികള്‍ രചിച്ചത്. 23 വര്‍ഷം മുന്‍പ് വി കെ പ്രകാശ് ഒരുക്കിയ 'ഫ്രീകി ചക്ര' എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഔസേപ്പച്ചന് ശേഷം, ഇത് ആദ്യമായാണ് ഒരു മലയാളി സംവിധായകന്‍ ബോളിവുഡില്‍ തീയേറ്റര്‍ റിലീസിനെത്തുന്ന ചിത്രത്തിന് വേണ്ടി ഗാനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒരു ഹിന്ദി സംവിധായകന് വേണ്ടിയാണു ഹിഷാം ഈ ഗാനം ഒരുക്കിയത് എന്നതും മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്ന വസ്തുതയാണ്.

മലയാളത്തില്‍ 'ഹൃദയം' എന്ന ചിത്രത്തിലെ ട്രെന്‍ഡ് സെറ്റര്‍ ഗാനങ്ങള്‍ ഒരുക്കി ജനപ്രീതി നേടിയ ഹിഷാം, തെലുങ്കിലും തമിഴിലും ഗാനങ്ങള്‍ ഒരുക്കി വമ്പന്‍ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇത് കൂടാതെ കേരളാ ക്രൈം ഫയല്‍സ് വെബ് സീരിസിന് വേണ്ടി ഒരുക്കിയ പശ്ചാത്തല സംഗീതവും ഹിഷാമിന് വലിയ പ്രശംസ നേടിക്കൊടുത്തു. ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് പിന്നണി ഗായകനായും ശ്രദ്ധ നേടിയിട്ടുണ്ട് ഈ പ്രതിഭ

 




കൂടുതല്‍വാര്‍ത്തകള്‍.