CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 32 Minutes 57 Seconds Ago
Breaking Now

എസ്എംസിസി പാരിഷ് ഡേ നാളെ ചര്‍ച്ച്ഡൗണ്‍ കമ്യൂണിറ്റി സെന്ററില്‍

ഗ്ലോസ്റ്ററിലെ സീറോ മലബാര്‍ കാതലിക് മിഷന്റെ പാരിഷ് ഡേ ശനിയാഴ്ച ചര്‍ച്ച് ഡൗണ്‍ കമ്യൂണിറ്റി സെന്ററില്‍ അതി ഗംഭീരമായി ആഘോഷിക്കുന്നു. വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്നു. തുടര്‍ന്ന് നടത്തുന്ന പൊതു സമ്മേളനത്തില്‍ വേദപാഠത്തില്‍ ഉന്നത വിജയം നേടിയ കുട്ടികളേയും ബൈബിള്‍ കലോത്സവത്തിലും മറ്റ് മത്സരങ്ങളിലും വിജയിച്ച ഏവരേയും ആദരിക്കും.

തുടര്‍ന്ന് സ്‌നേഹ വിരുന്ന്. ശേഷം വേദപാഠ കുട്ടികളുടേയും എല്ലാ ഫാമിലി യൂണിറ്റ് കൂട്ടായ്മകളുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. വൈകീട്ട് ഏഴു മണിയോടെ പരിപാടികള്‍ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുറച്ചുകാലമായി ഇതിനുള്ള ഒരുക്കത്തിലാണ് അംഗങ്ങള്‍. 

എല്ലാ ഫാമിലി യൂണിറ്റില്‍ നിന്നുള്ള പരിപാടികളും വേദ പഠനം നടത്തുന്ന കുട്ടികളുടെ പ്രോഗ്രാമുകള്‍, മിഷന്‍ ലീഗിന്റെയും യൂത്തിന്റെയും വുമണ്‍സ് ഫോറത്തിന്റെയും പ്രോഗ്രാമുകള്‍ എന്നിവ തയ്യാറായി കഴിഞ്ഞു.

ഒരു ദിവസം മുഴുവന്‍ സെന്റ് മേരീസ് മിഷനിലെ എല്ലാ അംഗങ്ങള്‍ക്കും സന്തോഷിക്കാനുള്ള ഒരു അവസരമാണ് ഒരുങ്ങുന്നത്. എല്ലാവരേയും ഇടവകാ ദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍, ട്രസ്റ്റിമാരായ ആന്റണി, ബിജു തോമസ്, ഷാജി, ബില്‍ജി ലോറന്‍സ് എന്നിവര്‍ അറിയിച്ചു




കൂടുതല്‍വാര്‍ത്തകള്‍.