
















തവനൂര്‍ സീറ്റ് മുസ്ലിം ലീഗുമായി കോണ്‍ഗ്രസ് വെച്ച് മാറുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍. മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ശക്തിയും പ്രാധാന്യവും അനുസരിച്ച് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹത ഉണ്ട്. കെ കേളപ്പജിയുടെയും കോണ്‍ഗ്രസിന്റെയും ചരിത്രമുറങ്ങുന്ന മണ്ണാണ് തവനൂര്‍. ജാതി മത ചിന്തകള്‍ക്ക് അതീതമായി മതേതര ആശയം മുന്നോട്ട് വെക്കുന്ന കോണ്‍ഗ്രസ് മലപ്പുറത്ത് ചുരുങ്ങിപ്പോകുന്നത് നമ്മുടെ നാടിന്റെ സെക്കുലറിസത്തിന് എത്ര ഗുണകരമാകും എന്ന് നേതൃത്വം ആലോചിക്കേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നു.
മലപ്പുറത്ത് അധികം സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെടാത്തത് യുഡിഎഫിന്റെ കെട്ടുറപ്പിന് വേണ്ടിയാണ്, എന്നാല്‍ കോണ്‍ഗ്രസിന്റെ നാല് സീറ്റുകളില്‍ ഒന്ന് നഷ്ടപ്പെടുത്തിയാല്‍ അതിന് കാലം കണക്ക് ചോദിക്കാതെ കടന്നുപോകില്ലെന്നും കുറിപ്പില്‍ പറയുന്നു.
ഹാരിസ് മുതൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...
കേരളത്തിലെ ജില്ലകളില്‍ ഏറ്റവും അധികം നിയമസഭ മണ്ഡലങ്ങളുള്ളത് മലപ്പുറം ജില്ലയിലാണ്,16 നിയമസഭ മണ്ഡലങ്ങള്‍.അതില്‍ 12 നിയോജക മണ്ഡലങ്ങളില്‍ മുസ്ലിംലീഗും 4 നിയമസഭ മണ്ഡലങ്ങളിലാണ് ദേശീയ രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് മത്സരിക്കുന്ന നിലമ്പൂര്‍ കോണ്‍ഗ്രസിന്റെ എക്കാലത്തെയും കരുത്തനായ നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മണ്ണാണ്, വണ്ടൂരില്‍ കെപിസിസി യുടെ വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നു.
കെ കേളപ്പജിയുടെയും കോണ്‍ഗ്രസിന്റെ യും ചരിത്രമുറങ്ങുന്ന തവനൂരാണ് കോണ്‍ഗ്രസ് മത്സരിക്കുന്ന മൂന്നാമത്തെ മണ്ഡലം, അത് കഴിഞ്ഞു ഇ മൊയ്തു മൗലവി യുടെയും വെളിയംകോട് ഉമര്‍ ഖാളി യുടെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ മണ്ണായ പൊന്നാനിയുമാണ് കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങള്‍. മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ശക്തിയും പ്രാധാന്യവുമനുസരിച്ചു ഇനിയും സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെങ്കിലും യുഡിഎഫിലെ ഏറ്റവും വിശ്വസ്തരായ ഘടക കക്ഷി എന്ന നിലയിലും യുഡിഎഫിന്റെ കെട്ടുറപ്പിനും മുന്നണിയെ നയിക്കുന്ന കക്ഷി എന്ന നിലയില്‍ വിട്ടു വീഴ്ച ചെയ്തത് കൊണ്ടാണ് 12 സീറ്റ് മുസ്ലിംലീഗ് മത്സരിക്കുന്നത്, മാത്രമല്ല അതിനുള്ള സംഘടനാ ബലവും ആള്‍ബലവും മുസ്ലിംലീഗിന്നുണ്ട്.എന്നാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫില്‍ നടക്കുന്ന സീറ്റ് വിഭജന ചര്‍ച്ച യുടെ ഭാഗമായി കേരള ഗാന്ധി കേളപ്പജിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന തവനൂര്‍ സീറ്റ് കോണ്‍ഗ്രസ് ഘടകകക്ഷി യായ മുസ്ലിംലീഗിന് നല്‍കുന്നു എന്ന വാര്‍ത്ത പുറത്തു വരുന്നുണ്ട്. ജാതി മത ചിന്തകള്‍ക്ക് അതീതമായി,മതേതര ആശയം മുന്നോട്ട് വെക്കുന്ന കോണ്‍ഗ്രസ് മലപ്പുറത്ത് ചുരുങ്ങിപ്പോകുന്നത് നമ്മുടെ നാടിന്റെ സെക്കുലറിസത്തിന് എത്ര ഗുണകരമാകും എന്ന് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കേണ്ടതാണ്
മലപ്പുറത്ത് അധികം സീറ്റുകള്‍ ആവശ്യപ്പെടണമെന്ന് ആവശ്യപ്പെടാത്തത് യുഡിഎഫിന്റെ കേട്ടുറപ്പിനു വേണ്ടിയാണ്,എന്നാല്‍ കോണ്‍ഗ്രസിന്റെ 4 സീറ്റുകളില്‍ ഒന്ന് നഷ്ടപ്പെടുത്തിയാല്‍ അതിന് കാലം കണക്ക് ചോദിക്കാതെ കടന്ന് പോകില്ല എന്നോര്‍മിപ്പിക്കട്ടെ....