CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 40 Minutes 19 Seconds Ago
Breaking Now

ശ്രീജയ്ക്ക് സിവില്‍ സര്‍വീസ് ആദ്യശ്രമത്തില്‍ 57-ാം റാങ്ക്; അഭിമാന നേട്ടത്തില്‍ സന്തോഷം വിവരിക്കാനാകാതെ കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും

'ആദ്യശ്രമത്തില്‍ തന്നെ എന്നെ കൊണ്ട് പറ്റുമെന്ന് അച്ഛനും അമ്മയും പറയുമായിരുന്നു.

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍, ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് നേടി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ശ്രീജ. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും നിറകണ്ണുകളോടെയാണ് ഈ സന്തോഷ വാര്‍ത്ത കേട്ടത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേരാനാണ് ശ്രീജയുടെ ആഗ്രഹം.

'ആദ്യശ്രമത്തില്‍ തന്നെ എന്നെ കൊണ്ട് പറ്റുമെന്ന് അച്ഛനും അമ്മയും പറയുമായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ എത്തുമെന്ന് എപ്പോഴും അധ്യാപകരും ചര്‍ച്ചിലുള്ളവരും പറയാറുണ്ടായിരുന്നു. അന്നന്നുള്ളത് പഠിച്ചിട്ടേ ഉറങ്ങാറുള്ളൂ. കഴിയാത്ത ദിവസം ആ ഭാഗങ്ങള്‍ വെള്ളിയാഴ്ചത്തേക്കോ ശനിയാഴ്ചത്തേക്കോ മാറ്റിവക്കും. പഠിച്ച ഫോര്‍ച്യൂണ്‍ അക്കാഡമിയില്‍ ഞായറാഴ്ച പരീക്ഷ എഴുതാന്‍ പോകുന്നതിന് മുന്നേ എല്ലാം പഠിച്ചെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഈ രീതി പ്രിലിംസിലും മെയിന്‍ പരീക്ഷയിലു ഒത്തിരി സഹായിച്ചു'- ശ്രീജ പറയുന്നു.

മെന്റേര്‍സ് നല്‍കുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളുമെല്ലാം പാലിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. നല്ല മാര്‍ക്ക് നേടുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. ഫലം കാത്തിരിക്കുന്ന സമയം നല്ല ടെന്‍ഷനുണ്ടായിരുന്നു. ആ സമയമെല്ലാം ഒപ്പമുണ്ടായിരുന്ന അച്ഛനും അമ്മയും ആത്മവിശ്വാസം നല്‍കിയെന്നും ശ്രീജ പറഞ്ഞു.

കൂലിപ്പണിക്കാരനായ ശ്രീജയുടെ അച്ഛന്‍ ചിട്ടി പിടിച്ചും വായ്പയടുത്തുമൊക്കെയാണ് മകളുടെ പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഏറെ കഷ്ടതകളുണ്ടായിരുന്നെങ്കിലും മകളുടെ പഠനാവശ്യങ്ങള്‍ക്ക് പണം കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. മകളുടെ അധ്വാനത്തിന്റെ ഫലം ദൈവം കൊടുത്തുവെന്ന് അമ്മ പറഞ്ഞു.

യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ അനുജ് അഗ്‌നിഹോത്രിക്കാണ് ഒന്നാം റാങ്ക്. മലയാളിയായ ശ്രുതി ആര്‍. 18-ാം റാങ്ക് കരസ്ഥമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.