
















രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയില്‍. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. രാഹുല്‍ സൈക്കോപാത്ത് എന്നും ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സമ്മതമില്ലാതെ പലവട്ടം ബലാത്സംഗം ചെയ്‌തെന്നും ഗര്‍ഭിണി ആയിരിക്കെ ഒരിക്കല്‍ പോലും സമ്മതം നല്‍കിയിട്ടില്ലെന്നും അതിജീവിത ഹര്‍ജിയില്‍ പറയുന്നു. ജാമ്യ വേളയില്‍ ഹൈക്കോടതി മിനി ട്രയല്‍ നടത്തിയത് നിയമവിരുദ്ധം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭഛിദ്രത്തിന് സന്നദ്ധത ആയിരുന്നില്ല ഭീഷണിയിലൂടെയാണ് സമ്മതിപ്പിച്ചതെന്ന് അതിജീവിത പറയുന്നു. പ്രായപൂര്‍ത്തി ആകാത്തവരുള്‍പ്പെടെ പത്തോളം ഇരകളെ രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് രാഹുലെന്നും ഹര്‍ജിയില്‍ അതിജീവിത പറയുന്നു.
കേസ് അന്വേഷണത്തിന്റെ ഘട്ടത്തിലാണെന്നും അതിനാല്‍ പരാതിക്കാരിയ്ക്ക് എതിരായ പരാമര്‍ശങ്ങള്‍ അനുചിതവും നിയമവിരരുദ്ധവുമാണെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗര്‍ഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നുമുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു ഹൈക്കോടതി ഉപാധികളോടെ രാഹുലിന് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.