CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 11 Seconds Ago
Breaking Now

ടെഹ്‌റാന്‍ തെരുവുകളിലൂടെ ഇറങ്ങി നടന്ന് പെസഷ്‌കിയന്‍, ലരിജാനി, അറഗ്ചി ; മാളത്തിലൊളിച്ചെന്ന ട്രംപിന്റെ പരിഹാസത്തിന് മറുപടിയുമായി നേതാക്കള്‍

റമസാനിലെ അവസാന വെള്ളി ഖുദ്‌സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ടെഹ്‌റാനില്‍ നടന്ന കൂറ്റന്‍ റാലിയിലാണ് പിന്തുണ പ്രഖ്യാപിച്ച് നേതാക്കള്‍ മാര്‍ച്ച് ചെയ്തത്.

ഭീരുക്കളെ പോലെ ഭയന്ന് മാളത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന അമേരിക്കയുടെ ആക്ഷേപങ്ങളെ പരിഹസിച്ച് ഇറാന്റെ ഭരണ നേതൃത്വം തെരുവില്‍. പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍, വിദേശകാര്യമന്ത്രി അബ്ബാസ് അറ്ഗചി, ദേശീയ സുരക്ഷാ സമിതി മേധാവി അലി ലരിജാനി എന്നിവര്‍ സൈനിക തലവന്മാര്‍ക്കൊപ്പം ടെഹ്‌റാനിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

റമസാനിലെ അവസാന വെള്ളി ഖുദ്‌സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ടെഹ്‌റാനില്‍ നടന്ന കൂറ്റന്‍ റാലിയിലാണ് പിന്തുണ പ്രഖ്യാപിച്ച് നേതാക്കള്‍ മാര്‍ച്ച് ചെയ്തത്. 

ഇറാന് വ്യോമസേനയില്ലെന്നും അവരുടെ ആകാശത്ത് ഞങ്ങള്‍ സൈ്വര്യവിഹാരം നടത്തുകയാണെന്നുമായിരുന്നു അമേരിക്കയുടെ വാദം. മറുപടിയെന്ന വിധം ആയിരക്കണക്കിന് ജനങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.




കൂടുതല്‍വാര്‍ത്തകള്‍.