CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 15 Seconds Ago
Breaking Now

40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോര്‍മുസ് കടലിടുക്ക് കടന്നു

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ക്കിടയില്‍ അതീവ ജാഗ്രതയോടെ ഏകോപിപ്പിച്ച നീക്കത്തിന്റെ ഭാഗമായാണ് ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്ക് നീക്കം നടക്കുന്നത്.

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും എല്‍പിജി കപ്പല്‍ ശിവാലിക് രണ്ടുദിവസത്തിനകം ഇന്ത്യയില്‍ എത്തും. നാവികസേന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെയാണ് ശിവാലിക് എത്തുന്നത്. 40000 മെട്രിക് ടണ്‍ എല്‍പിജിയുമായാണ് കപ്പല്‍ എത്തുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴി യാത്ര ചെയ്യാന്‍ രണ്ട് ഇന്ത്യന്‍ എല്‍പിജി കപ്പലുകള്‍ക്ക് ഇറാന്റെ അനുമതി നല്‍കിയിരുന്നു. സൗദിയില്‍ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പല്‍ കൂടി ഇന്ന് ഇന്ത്യയില്‍ എത്തും.

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ക്കിടയില്‍ അതീവ ജാഗ്രതയോടെ ഏകോപിപ്പിച്ച നീക്കത്തിന്റെ ഭാഗമായാണ് ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്ക് നീക്കം നടക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ നാവികസേന കപ്പലിന് നേരിട്ട് അകമ്പടിയും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് ഹോര്‍മൂസില്‍ നിന്ന് കപ്പലുകളെ പുറത്തെത്തിക്കുക.

ആഗോള എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇന്ത്യന്‍ കപ്പലുകളുടെ ഗതാഗതത്തിന് സുരക്ഷ ഒരുക്കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി അറിയിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.