CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 16 Seconds Ago
Breaking Now

സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനായി ഖത്തറും അമേരിക്കയും കൈകോര്‍ക്കുന്നു

പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.

പശ്ചിമേഷ്യന്‍ മേഖലയിലെ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനായി ഖത്തറും അമേരിക്കയും കൈകോര്‍ക്കുന്നു. ഖത്തര്‍ പ്രധാനമന്ത്രി അമേരിക്കന്‍ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സേതുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധം, സുരക്ഷ എന്നീ മേഖലകളില്‍ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. മേഖലയിലെ നിലവിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഖത്തര്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ യുദ്ധ സെക്രട്ടറിയും ചേര്‍ന്ന് സംയുക്തമായി പ്രവര്‍ത്തിക്കാനാണ് ധാരണ. പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.

അതേസമയം, ഇസ്രായേല്‍ സൈന്യത്തില്‍ രൂക്ഷമായ ആള്‍ക്ഷാമമുണ്ടെന്ന സൈനിക മേധാവിയുടെ മുന്നറിയിപ്പ് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇസ്രായേല്‍ സൈനികര്‍ അതിശക്തമായ ക്ഷീണത്തിലാണെന്നും സൈന്യത്തിലെ ആള്‍ക്ഷാമം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ വലിയ തകര്‍ച്ചയാകും ഫലമെന്നും സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി. സൈനിക മേധാവിയുടെ മുന്നറിയിപ്പ് അതീവ ഗുരുതരമാണെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവിലെ ഭരണകൂടത്തിന്റെ പരാജയമാണ് ഇതെന്നും ഇസ്രായേല്‍ പ്രതിപക്ഷം കുറ്റപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.