CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 52 Seconds Ago
Breaking Now

ഹോര്‍മുസ് ഒഴിവാക്കി ചരക്കുനീക്കത്തിന് യുഎഇയും സൗദിയും ; ദമാം -ഖോര്‍ഫക്കാന്‍ പാത തുറന്നു

തുറമുഖത്തിന് സമീപം സജായിലുള്ള ഡ്രൈ പോര്‍ട്ടും ചരക്കുനീക്കത്തിന് ഉപയോഗിക്കും.

ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി ചരക്കുനീക്കത്തിന് പുതിയ കര, കടല്‍ വ്യാപാര പാത തുറന്ന് സൗദിയും യുഎഇയും. സൗദിയിലെ ദമാമില്‍ നിന്ന് തുടങ്ങി യുഎഇയിലെ ഷാര്‍ജയില്‍ ഖോര്‍ഫക്കാനില്‍ അവസാനിക്കുന്നതാണ് പുതിയ പാത. ദമാമില്‍ നിന്ന് ഗള്‍ഫ് ഉള്‍ക്കടലിലൂടെ ഖോര്‍ഫക്കാന്‍ തുറമുഖത്ത് എത്തും. തുറമുഖത്തിന് സമീപം സജായിലുള്ള ഡ്രൈ പോര്‍ട്ടും ചരക്കുനീക്കത്തിന് ഉപയോഗിക്കും.

കരമാര്‍ഗമുള്ള വ്യാപാര പാത ഖോര്‍ഫക്കാനില്‍ നിന്ന് അബുദാബി വഴി സൗദിയിലെ ദമാമിലെത്തും. തുറമുഖങ്ങളും ലോജിസ്റ്റിക് ഹബ്ബുകളും പരസ്പരം ബന്ധപ്പെടുത്തുന്നതാണ് ബദല്‍വഴി. ഇന്ത്യ, ഓസ്‌ട്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള ചരക്കുകള്‍ ഹോര്‍മുസ് ഒഴിവാക്കി ഖോര്‍ഫക്കാനില്‍ നിന്ന് ഇന്ത്യന്‍ സമുദ്രത്തില്‍ പ്രവേശിക്കാനാകും. യൂറോപ്യന്‍ മേഖലയിലേക്കുള്ള ചരക്കുനീക്കം സൗദിയില്‍ നിന്ന് സാധ്യമാകും.

 




കൂടുതല്‍വാര്‍ത്തകള്‍.