CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 58 Seconds Ago
Breaking Now

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ 14 മന്ത്രിമാര്‍ പിന്നില്‍

ആദ്യ മണിക്കൂറില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമാണ് നേടാനായിട്ടുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ 14 മന്ത്രിമാരാണ് നിലവില്‍ പിന്നില്‍ നില്‍ക്കുന്നത്. ആദ്യ മണിക്കൂറില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കമാണ് നേടാനായിട്ടുള്ളത്. 97 സീറ്റുകളില്‍ യുഡിഎഫും 38 സീറ്റുകളില്‍ എല്‍ഡിഎഫും 4 സീറ്റുകളില്‍ ബിജെപിയും ലീഡ് നേടിയിട്ടുണ്ട്. പിണറായി വിജയന്‍ അടക്കം 14 എല്‍ഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തില്‍ പിന്നിലായത്. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റുമാനൂരില്‍ വിഎന്‍ വാസവനും പിന്നിലാണ്. ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒ ആര്‍ കേളു, നേമത്ത് ശിവന്‍കുട്ടി, ആറന്മുളയില്‍ വീണ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്‌മാന്‍,ചേര്‍ത്തലയില്‍ പി പ്രസാദ്, ധര്‍മ്മടത്ത് പിണറായി വിജയന്‍ എന്നിവര്‍ പിന്നിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.