
















നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞവനോട്, വീട്ടില്‍ പോയി ഇരിക്കാന്‍ പറഞ്ഞു ജനങ്ങള്‍... പോ മോനേ വിജയ എന്നല്ല ഇറങ്ങി പോ വിജയ.. എന്ന് അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.
കോന്നി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാന്‍ പോയ ആളോട് അതി വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്ന് മുഖ്യമന്ത്രി പ്രതികരിച്ച് വിവാദമായിരുന്നു.