CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 53 Seconds Ago
Breaking Now

'താനൂര്‍ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു. പുതിയ താനൂരിന്റെ ചരിത്ര ഭൂരിപക്ഷത്തില്‍ നമ്മളെത്തും': താനൂരില്‍ മുന്നേറി പി കെ നവാസ്

താനൂരില്‍ പി കെ നവാസ് 6366 വോട്ടിന് മുന്നിലാണ്.

താനൂരിന്റെ ചരിത്ര ഭൂരിപക്ഷത്തില്‍ എത്തുമെന്ന് താനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ നവാസ്. കഴിഞ്ഞ 10 വര്‍ഷത്തെ ഇരുണ്ട ദിവസങ്ങള്‍ അവസാനിച്ചെന്നും നവാസ് ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് നവാസിന്റെ വാക്കുകള്‍. താനൂരില്‍ പി കെ നവാസ് 6366 വോട്ടിന് മുന്നിലാണ്. താനൂര്‍ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ നവാസ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്

താനൂര്‍ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു. പുതിയ താനൂരിന്റെ ചരിത്ര ഭൂരിപക്ഷത്തില്‍ നമ്മളെത്തും. 'ഇരുളിനെ ഭേദിച്ച് കടന്നുവരുന്ന വെളിച്ചത്തിന് ഒരു പ്രത്യേക തിളക്കമുണ്ട്, അത് വിജയത്തിന്റെ വെളിച്ചമാണ്, ഒരു ജനതയുടെ ഇച്ഛാശക്തിയുടെ വെളിച്ചമാണ്.' സി.എച്ച് മുഹമ്മദ് കോയ സാഹിബ് മുതല്‍ ഈ പ്രസ്ഥാനം വളര്‍ത്തിയ താനൂരിന്റെ മണ്ണില്‍ കഴിഞ്ഞ 10 വര്‍ഷത്തെ ഇരുണ്ട ദിനങ്ങള്‍ക്ക് നാം അവസാനം കുറിക്കുന്നു. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ വെളിച്ചമേകാനും സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചക്കായും എന്നും മുന്നില്‍ നില്‍ക്കും. താനൂര്‍ ജനത ആഗ്രഹിക്കുന്ന വികസനങ്ങള്‍ക്കുവേണ്ടി ഓരോ ദിനവും അക്ഷീണം പ്രവര്‍ത്തിക്കും. ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച നേതാക്കള്‍, സഹപ്രവര്‍ത്തകര്‍. താനൂരിന്റെ മത്സര ചൂടിലേക്ക് എന്നെ നിശ്ചയിച്ചയച്ച തങ്ങളും ലീഡര്‍ കുഞ്ഞാലിക്കുട്ടി സാഹിബും പാര്‍ട്ടി സെക്രട്ടറി പി എം എ സലാം സാഹിബും ഉള്‍പ്പെടെയുള്ള നേതാക്കള്‍ തുടങ്ങി ഓരോ വോട്ടര്‍ക്കും ഹൃദ്യമായ നന്ദി അറിയിക്കുന്നു. നിങ്ങളുടെ വിശ്വാസമാണ്, നിങ്ങളുടെ സ്‌നേഹമാണ്, ഈ വിജയത്തിന്റെ യഥാര്‍ഥ ശക്തി. തീര്‍ച്ചയായും, നല്ല താനൂരിന്റെ ദിനങ്ങള്‍ നമ്മള്‍ ആരംഭിച്ചു കഴിഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.