CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Seconds Ago
Breaking Now

വയനാട് ദുരന്തമേഖല ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകളും യുഡിഎഫ് വിജയിച്ചു ; വിമര്‍ശനങ്ങളും കൂവലുകളും അതിജീവിച്ച് ടി സിദ്ദിഖ്

ചൂരല്‍മലയില്‍ യുഡിഎഫ് ഭൂരിപക്ഷം 239 ആണ്. മുണ്ടക്കൈയില്‍ 289, അട്ടമലയില്‍ 327 വോട്ടിന്റെയും ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ എല്‍ഡിഎഫിന് ഏറ്റത് കനത്ത ആഘാതം. ദുരന്തമേഖല ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകളും യുഡിഎഫ് വിജയിച്ചു. ചൂരല്‍മലയില്‍ യുഡിഎഫ് ഭൂരിപക്ഷം 239 ആണ്. മുണ്ടക്കൈയില്‍ 289, അട്ടമലയില്‍ 327 വോട്ടിന്റെയും ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണം പ്രധാനമായും വയനാട് പുനരധിവാസം കേന്ദ്രീകരിച്ചായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചൂരല്‍മല, അട്ടമല വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. 45031 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കല്‍പ്പറ്റയില്‍ നിന്ന് ടി സിദ്ധിഖ് വിജയിച്ചത്.

ടി സിദ്ദിഖ് 97379 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ അനില്‍കുമാര്‍ 52348 വോട്ടുകളും സ്ഥാനാര്‍ഥി വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി പ്രശാന്ത് മലവയല്‍ 19175 വോട്ടുകളും നേടി. 

വികസന പ്രശ്‌നങ്ങളും കല്‍പ്പറ്റ മണ്ഡലത്തില്‍ ഉള്‍പെട്ട മേപ്പാടി ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തവും ഇക്കുറി പ്രധാന ചര്‍ച്ചാവിഷയങ്ങളായ തെരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിച്ചത്. ദുരന്ത ബാധിതര്‍ക്കുള്ള കോണ്‍ഗ്രസിന്റെ വീട് പ്രഖ്യാപനവും അതിലുള്ള അനിശ്ചിത്വവും, മുണ്ടക്കൈ- ചൂരല്‍മല ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ എംല്‍എയുടെ പങ്കും സിപിഎം ടി സിദ്ദിഖിനെതിരെയുള്ള ആരോപണമായി ഉന്നയിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.