CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 48 Seconds Ago
Breaking Now

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ ? തിരിച്ചടിയ്ക്ക് ശേഷം പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ച

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാവുക.

നിയമസഭയില്‍ ആരാകും പ്രതിപക്ഷ നേതാവാകുക എന്നതും ചര്‍ച്ചയാകുന്നു. 10 വര്‍ഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയന്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്നാണ് അറിയാനുള്ളത്. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ശേഷം ഈ സ്ഥാനം ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായി താത്പര്യക്കുറവ് അറിയിച്ചാല്‍ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. പിണറായി ഇല്ലെങ്കില്‍ കെ എന്‍ ബാലഗോപാലിനെ ആവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാവുക.

 




കൂടുതല്‍വാര്‍ത്തകള്‍.