
















വാശിയേറിയ വടംവലി മത്സരത്തില്‍ 2000 പൗണ്ട് സമ്മാന തുക... യുകെ സീറോ മലബാര്‍ ഇടവക അംഗങ്ങള്‍ ജൂണ്‍ ആറിനായി കാത്തിരിക്കുകയാണ്.
ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് സീറോ മലബാര്‍ ചര്‍ച്ചിലെ മെന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ മെഗാ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. യുകെയിലെ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള എല്ലാ പാരിഷുകള്‍ക്കും, മിഷനുകള്‍ക്കും, നിര്‍ദ്ദേശിത മിഷനുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. നോര്‍ത്ത് വുഡ് സ്‌റ്റേഡിയത്തിലാണ് മത്സരം.
ഒന്നാം സമ്മാനമായി രണ്ടായിരം പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനമായി ആയിരം പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനമായി അഞ്ഞൂറ് പൗണ്ടും ട്രോഫിയും നാലാം സമ്മാനമായി 250 പൗണ്ടും ട്രോഫിയുമാണ് നല്‍കുക.
മത്സരം മാത്രമല്ല കുടുംബത്തിന് ഒരുദിവസം മുഴുവന്‍ ആഘോഷിക്കാവുന്ന വിനോദ പരിപാടികളും റാഫിള്‍ ഡ്രോയും പൊതു സമ്മേളനവും ഒരുക്കിയിട്ടുണ്ട്. ബിരിയാണിയും നാടന്‍ ഫുഡും ഉള്‍പ്പെടെ ഫുഡ് സ്റ്റാളുകളുമുണ്ടാകും.
മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ മെയ് 25ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം
കൂടുതല്‍ വിവരങ്ങള്‍ക്ക്
Benny Palatty: 07448 653537, Sudeep Abraham: 07791508900