CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 57 Minutes 34 Seconds Ago
Breaking Now

ലെസ്റ്ററിനെ ആവേശത്തിലാഴ്ത്തി റിമി ടോമിയും സംഘവും ; ഇന്നത്തെ ഷോ സൗത്താംപ്റ്റണിലെ കിങ്‌സ് കോണ്‍ഫറന്‍സ് സെന്ററില്‍..

നിരവധി ഹിറ്റ് ഗാനങ്ങള്‍ വേദിയിലെത്തിയപ്പോള്‍ കാണികളും അതേറ്റുപാടുകയായിരുന്നു.

ലെസ്റ്ററിലെ മെഹര്‍ സെന്ററില്‍ വൈകീട്ട് ആറുമണിമുതല്‍ ആഘോഷത്തിന്റെ ആവേശം അലതല്ലുകയായിരുന്നു. റിമി ടോമിയും സംഘവും ഒരുക്കിയ മനോഹരമായ സ്‌റ്റേജ് ഷോ കാണികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇന്ന് സൗത്താംപ്റ്റണിലെ കിങ്‌സ് കോണ്‍ഫറന്‍സ് സെന്ററിലാണ് ഷോ.

റിഥം ക്രിയേഷന്‍ യുകെയുടെ നേതൃത്വത്തില്‍ ലെസ്റ്ററില്‍ മനോഹരമായ തുടക്കമാണ് റിമി ഷോയ്ക്ക് ലഭിച്ചത്. ജൂണ്‍ 7ന് ബ്രാഡ്‌ഫോര്‍ഡില്‍ അവസാനിക്കും വിധം യുകെയില്‍ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. 

കലാഭവന്‍ നൈസിന്റെ നേതൃത്വത്തില്‍ ഡാന്‍സ് ടീമിനൊപ്പം റിമിയും ചേര്‍ന്നു.. ഡാന്‍സും പാട്ടും ഒക്കെയായി വേദിയെ കീഴടക്കുകയായിരുന്നു റിമി.

കൗശികിന്റെ ഡാന്‍സും സ്റ്റേജ് പെര്‍ഫോമന്‍സും പരിപാടിയിലെ മാസ് പെര്‍ഫോമന്‍സായി മാറി.

 ഒരുപിടി മനോഹര ഗാനങ്ങളാണ് വേദിയിലെത്തിയത്. നിരവധി ഹിറ്റ് ഗാനങ്ങള്‍ വേദിയിലെത്തിയപ്പോള്‍ കാണികളും അതേറ്റുപാടുകയായിരുന്നു. നിറഞ്ഞ വേദിയിലായിരുന്നു പരിപാടി. റിമിയുടെ പ്രകടനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സൗത്താംപ്റ്റന്‍, വര്‍ത്തിങ്, സ്വാന്‍സി, ബ്രിസ്റ്റോള്‍, പ്രെസ്റ്റണ്‍, ബെല്‍ഫാസ്റ്റ്, മാഞ്ചസ്റ്റര്‍, മെയ്ഡ്സ്റ്റോണ്‍, ബ്രാഡ്ഫോര്‍ഡ് എന്നിവിടങ്ങളിലാണ് ഷോ നടക്കുന്നത്. ഒരു ഫുള്‍ എനര്‍ജി പാക്ക് ഫാമിലി എന്റര്‍ടെയ്ന്‍മെന്റാണ് ഒരുക്കുക. റിമിയ്ക്കൊപ്പം ഗായകരായ ശ്യാം പ്രസാദും കൗശികും ലൈവ് ബാന്‍ഡും വേദിയെ ഇളക്കി മറച്ചു.

യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ്, ലോ ആന്‍ഡ് ലോയേഴ്സ്, ഫോകസ് ഫിന്‍ഷുവര്‍ ലിമിറ്റഡ്, ജിആര്‍ബി, യെസ്റ്റേ കണ്‍സള്‍ട്ടന്‍സ് എന്നിവര്‍ ഈ ഷോയുടെ സ്പോണ്‍സേഴ്സാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.