CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 27 Seconds Ago
Breaking Now

തീ പാറുന്ന പോരാട്ടം കാഴ്ചവയ്ക്കാന്‍ ടീമുകള്‍ ഒരുങ്ങി ; 20ാമത് ഓള്‍ യുകെ ഡബിള്‍സ് ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റ് ഇന്ന്‌

സ്മാഷ് 2026 ഓള്‍ യുകെ ഡബിള്‍സ് ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റിന്റെ  ഇരുപതാമത് പതിപ്പ് ഇന്ന്‌ Derbyയില്‍ നടക്കും. അറുപത് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഡെര്‍ബി ചലഞ്ചേഴ്‌സ് ആണ് സംഘടിപ്പിക്കുന്നത്.

 

ബാഡ്മിന്റണ്‍ പ്രേമിയായിരുന്ന അന്തരിച്ച ആശിഷ് തങ്കച്ചന്റെ സ്മരണയ്ക്കായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ക്ലബ്ബിന്റെ ഇരുപതാമത്തെ ടൂര്‍ണമെന്റ് അതിഗംഭീരമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 

 

മുന്‍ വര്‍ഷങ്ങളിലെ മത്സരങ്ങള്‍ക്ക് ലഭിച്ച മികച്ച പ്രതികരണവും വലിയ ജനപങ്കാളിത്തവും ഇത്തവണ അംഗങ്ങള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതായും സംഘാടകര്‍ പറഞ്ഞു.

ഒരു കായിക വിനോദം എന്നതിലുപരി, ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയും പരസ്പര സൗഹൃദം വളര്‍ത്തുകയും പുതിയ തലമുറയെ ബാഡ്മിന്റണിലേക്ക് ആകര്‍ഷിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. നിലവാരമുള്ള സംഘാടന രീതിയും മികച്ച മത്സര സൗകര്യങ്ങളും കൊണ്ട് വേറിട്ട അനുഭവം നല്‍കുന്നതിനുള്ള ഒരുക്കങ്ങളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നതെന്നും ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. അഡ്വാന്‍സ്ഡ് വിഭാഗത്തില്‍ 24 ടീമുകളും ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ 36 ടീമുകളും പങ്കെടുക്കും.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് ആഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജും സാന്‍ഡി സ്‌പോര്‍ട്‌സും പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരാണ്.




കൂടുതല്‍വാര്‍ത്തകള്‍.