
















യുകെയിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരിയ്ക്കുന്ന സജി മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് കെന്റിലെ Upchurch Cricket club ല്‍ വച്ച് നടക്കുന്നു. ആവേശോജ്വലമായ മത്സരങ്ങള്‍കൊണ്ട് മലയാളി ക്രിക്കറ്റ് പ്രേമികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നെഞ്ചോട് ചേര്‍ത്ത ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇക്കുറി May 24, 25 തിയതികളിലാണ് നടക്കുന്നത്.
ഒരേ സമയം രണ്ടു വേദികളിലായി തീ പാറുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 14 ടീമുകളാണ് എത്തുന്നത്.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് സജി മെമ്മോറിയല്‍ ട്രോഫിയും £1001 കാഷ്‌സ പ്രൈസും സമ്മാനമായി ലഭിയ്ക്കുമ്പോള്‍ രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 451 പൗണ്ടും ട്രോഫിയുമാണ് ലഭിയ്ക്കുന്നത്. ഒപ്പം
best batsman, best bowler, best player എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങളായ സമ്മാനങ്ങളൊരുക്കിയാണ് Gillingham Warriors ഒരുക്കുന്ന ആറാമത് സജി മെമ്മോറിയല്‍ ടൂര്‍ണമെന്റ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിയ്ക്കുന്നത്.
മത്സരങ്ങള്‍ നടക്കുന്ന രണ്ടു ദിവസങ്ങളിലും പത്തിരി റെസ്റ്റോറന്റ് ഒരുക്കുന്ന രുചികരമായ വിഭവങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമാകുന്നതാണ്. പത്തിരി റസ്റ്റോറന്റ്, ldealistic mortgage and insurance എന്നിവരാന്ന് ഈ ടൂര്‍ണമെന്റിന്റെ സ്പോണ്‍സേഴ്സ്.
For more information please contact : Lijo , Thomas , Rakesh and Aromal.