CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 19 Seconds Ago
Breaking Now

യുകെയിലും വിഡിഎസ് തരംഗം; ആഘോഷങ്ങള്‍ തുടര്‍ച്ചയാക്കി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റ, അപ്രതീക്ഷിത അതിഥിയായി ധര്‍മ്മടത്ത് പിണറായി വിജയനെ വിറപ്പിച്ച വി.പി. അബ്ദുള്‍ റഷീദും

ലണ്ടന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുന്നതിന്റെ സന്തോഷത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ തുടര്‍ച്ചയായി നടത്തുകയാണ് യുകെയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍. ഇതില്‍ ഏറെ ശ്രദ്ധേയമായ ആഘോഷമാണ് സോമര്‍സെറ്റിലെ ടോണ്ടനില്‍ നിന്നുള്ള ആഘോഷം. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരും മുന്‍പേ വി ഡി സതീശന്‍ മുഖ്യമന്ത്രി ആകണമെന്ന് നിലപാടില്‍ ഉറച്ചു നിന്ന യുകെയിലെ യൂണിറ്റ് കമ്മിറ്റികളില്‍ ഒന്നാണ് ടോണ്ടന്‍ - സോമര്‍സെറ്റ് യൂണിറ്റ്. ഒരുപക്ഷെ ആകുവാന്‍ പറ്റിയില്ലേല്‍ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടണമെന്ന് വരെ ആവശ്യം ഉയര്‍ന്നിരുന്നു. ഇവിടെ നിന്നുള്ള നാഷണല്‍ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര പദവി ഒഴിഞ്ഞു പ്രധിഷേധ സൂചകമായി മാറി നില്‍ക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങളുടെ ആഗ്രഹം യാഥാര്‍ഥ്യമായപ്പോള്‍ കേക്ക് മുറിച്ചും ലഡ്ഡു വിതരണം ചെയ്തും ആഘോഷങ്ങള്‍ തുടര്‍ച്ചയായി നടത്തുകയാണ് ഇവര്‍. ഓരോ ദിവസം കഴിയും തോറും ആഘോഷങ്ങളില്‍ ജന പങ്കാളിത്തം വര്‍ധിച്ചും വരുന്നുണ്ട്. ഫലപ്രഖ്യാപനം നടന്ന ദിവസവും മുഖ്യമന്ത്രിയായി വി ഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച ദിവസവും കേക്ക് മുറിച്ചുമാണ് ആദ്യം ആഘോഷങ്ങള്‍ നടത്തിയത്. 

തിങ്കളാഴ്ച വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ഭാഗമായി ഇന്ന് നടത്തിയ തുടര്‍ ആഘോഷത്തില്‍ അപ്രതീക്ഷിത അതിഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഷീദ് വി. പി പങ്കെടുത്തതും പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തി. കോണ്‍ഗ്രസ് പതാകയും കൈപ്പത്തി ചിഹ്നവും ആലേഖനം ചെയ്ത കേക്ക് മുറിച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര കേക്ക് മുറിച്ച് വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഷീദ് വി. പി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത ആഘോഷത്തില്‍ യൂണിറ്റ് പ്രസിഡന്റ് അജി തോമസ് മംഗലി അധ്യക്ഷത വഹിച്ചു. ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍, യൂണിറ്റ് ഭാരവാഹികളായ ലിന്റോ ജോര്‍ജ്, മാത്യു ജോര്‍ജ് കളരിക്കല്‍, നിന്‍സി ലിനു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പുതിയ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അജി തോമസ് മംഗലി (പ്രസിഡന്റ്), നിന്‍സി ലിനു, എം. കെ. ബിജു, പ്രദീപ് ജോസഫ് (വൈസ് പ്രസിഡന്റുമാര്‍), സൂരജ് പി. കെ (ജനറല്‍ സെക്രട്ടറി), ലിന്റോ ജോര്‍ജ് (കോ-ഓര്‍ഡിനേറ്റര്‍), ബിനു സേവ്യര്‍, ജോമോന്‍ ജോസ് വാത്യേലില്‍, നിസാര്‍ മെന്‍സില്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ജിനു ജോസ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ ശക്തമായി പോരാട്ടം നടത്തിയ അനുഭവങ്ങള്‍ പങ്കുവെച്ച അബ്ദുള്‍ റഷീദ് വി. പിയുടെ പ്രസംഗം പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി. മുദ്രാവാക്യം വിളികളോടെയാണ് അബ്ദുള്‍ റഷീദ് വി. പിയെ സ്വീകരിച്ചത്. കേംബ്രിജ് യൂണിവേഴ്‌സിറ്റിയില്‍ ഉള്‍പ്പടെ ക്ലാസുകള്‍ എടുക്കുവാനും യുകെയിലെ ഐഒസി, ഒഐസിസി സമ്മേളങ്ങളില്‍ പങ്കെടുക്കുവാനും നിരവധി തവണ എത്തിയിട്ടുള്ള വി ഡി സതീശന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ യുകെയില്‍ സന്ദര്‍ശനം നടത്തുന്നത് കാത്തിരിക്കുക ആണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

 

 




കൂടുതല്‍വാര്‍ത്തകള്‍.