CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 19 Seconds Ago
Breaking Now

യുകെയിലെ കരുത്തന്മാര്‍ ഷ്രൂസ്ബറിയില്‍ ഏറ്റുമുട്ടുന്നു; സമീക്ഷ യു.കെ.യുടെ നാലാമത് ഓള്‍ യു.കെ. വടംവലി മത്സരം 2026 മെയ് 30-ന്

ഷ്രൂസ്ബറി: ഇടതുപക്ഷ പുരോഗമന കലാ-സാംസ്‌കാരിക സംഘടനയായ സമീക്ഷ യു.കെ. സംഘടിപ്പിക്കുന്ന നാലാമത് ഓള്‍ യു.കെ. വടംവലി മത്സരം 2026 മെയ് 30-ന് ശനിയാഴ്ച ഷ്രൂസ്ബറിയിലെ ലണ്ടന്‍ റോഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ (London Road Sports Centre, SY2 6PR) വെച്ച് നടക്കും. പ്രമുഖ ധനകാര്യ സ്ഥാപനമായ ലൈഫ് ലൈന്‍ മോര്‍ട്ട്‌ഗേജ് & ഇന്‍ഷുറന്‍സ് സര്‍വീസസുമായി സഹകരിച്ചാണ് ഇത്തവണത്തെ മത്സരം സംഘടിപ്പിക്കുന്നത്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഈ കായികമാമാങ്കത്തില്‍ ആകെ £4500-ഓളം വരുന്ന വമ്പിച്ച സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. ആവേശകരമായ പോരാട്ടങ്ങളും മികച്ച കായികമികവും നിറഞ്ഞ ഒരു ദേശീയ തല കായികോത്സവമായി മത്സരം മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

സമ്മാനങ്ങള്‍

ഒന്നാം സമ്മാനം: £2001 ഉം എവര്‍ റോളിംഗ് ട്രോഫിയും

രണ്ടാം സമ്മാനം: £1001 ഉം ട്രോഫിയും

മൂന്നാം സമ്മാനം: £501 ഉം ട്രോഫിയും

നാലാം സമ്മാനം: £251 ഉം ട്രോഫിയും

അഞ്ചാം സ്ഥാനം: £151 ഉം ട്രോഫിയും

ആറാം, ഏഴാം, എട്ടാം സ്ഥാനങ്ങള്‍: £101 വീതവും ട്രോഫികളും

ഇതിനൊപ്പം, മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകള്‍ക്കും താരങ്ങള്‍ക്കും ഫെയര്‍ പ്ലേ അവാര്‍ഡ് (£101), ബെസ്റ്റ് പുള്ളര്‍ അവാര്‍ഡ് (£101) എന്നിവയും നല്‍കും.

 

മത്സര ക്രമീകരണങ്ങള്‍

മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് 580 + 5 കിലോ ഭാരപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് £125 രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് പേര് രജിസ്റ്റര്‍ ചെയ്യാം.

 

യു.കെ.യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വടംവലി പ്രേമികളെയും കായികാസ്വാദകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ മത്സരം, സമീക്ഷ യു.കെ.യുടെ കായിക-സാമൂഹിക ഇടപെടലുകളിലെ ഒരു പ്രധാനഘട്ടമായിരിക്കും എന്നും സംഘാടകര്‍ വ്യക്തമാക്കി.

 

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും

അഖില്‍ ശശി: +44 7436 651206

വിപിന്‍ രാജ്: +44 7782 528998

 




കൂടുതല്‍വാര്‍ത്തകള്‍.