CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 14 Minutes 3 Seconds Ago
Breaking Now

യുകെയില്‍ ഇന്റര്‍നാഷണല്‍ റേഡിയോഗ്രാഫേഴ്‌സ് കോണ്‍ഫറന്‍സ് (IRC 2026); പ്രൊഫഷണല്‍ അവാര്‍ഡുകള്‍ക്കായി നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

ലണ്ടന്‍: സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിന്റെ (SoR) കീഴിലുള്ള പ്രൊഫഷണല്‍ അലയന്‍സ് ഓഫ് ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്‌സ് (PAIR UK) സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ റേഡിയോഗ്രാഫേഴ്‌സ് കോണ്‍ഫറന്‍സിന്റെ (IRC 2026) ഭാഗമായി, റേഡിയോഗ്രാഫി രംഗത്തെ മികവുകള്‍ അംഗീകരിക്കുന്നതിനായുള്ള പ്രൊഫഷണല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ക്കായുള്ള നോമിനേഷനുകള്‍ ഇപ്പോള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

172 പ്രതിനിധികള്‍ പങ്കെടുത്ത 2025-ലെ കോണ്‍ഫറന്‍സിന്റെ വന്‍ വിജയത്തിന് ശേഷമാണ് കൂടുതല്‍ വിപുലമായി 2026-ലെ സമ്മേളനം ഒരുങ്ങുന്നത്. യുകെയില്‍ നിന്നും ലോകമെമ്പാടുമുള്ള റേഡിയോഗ്രാഫര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായ പങ്കാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഒരുമിപ്പിച്ച് വിജ്ഞാന കൈമാറ്റത്തിനും, റേഡിയോളജി രംഗത്തെ നൂതന ആശയങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള മികച്ച വേദിയായി ഈ കോണ്‍ഫറന്‍സ് മാറും.

'Empowering Radiographers, Enabling Intelligence' എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രധാന വിഷയം. ഈ വിഷയത്തിലൂന്നി, അന്താരാഷ്ട്ര തലത്തില്‍ പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ അനുഭവങ്ങള്‍, ഗവേഷണങ്ങള്‍, കേസ് സ്റ്റഡീസ് എന്നിവ ഉള്‍പ്പെടുത്തിയുള്ള പ്രബന്ധങ്ങളും സയന്റിഫിക് കമ്മിറ്റി ഔദ്യോഗികമായി ക്ഷണിക്കുന്നുണ്ട്.

കോണ്‍ഫറന്‍സിന്റെ ഭാഗമായി റേഡിയോഗ്രാഫി പ്രൊഫഷണലുകളെ ആദരിക്കുന്നതിനായി നല്‍കുന്ന അവാര്‍ഡുകള്‍ പ്രധാനമായും നാല് വിഭാഗങ്ങളിലാണുള്ളത്:

എക്‌സലന്‍സ് ഇന്‍ റേഡിയോളജി അവാര്‍ഡ് (Excellence in Radiology Award): രോഗീപരിചരണം, സുരക്ഷ, ക്വാളിറ്റി എന്നിവ മെച്ചപ്പെടുത്തുന്ന മികച്ച ക്ലിനിക്കല്‍ പ്രാക്ടീസിനുള്ള പുരസ്‌കാരം.

ഇന്നൊവേഷന്‍ ആന്‍ഡ് സര്‍വീസ് ഇംപ്രൂവ്‌മെന്റ് അവാര്‍ഡ് (Innovation & Service Improvement Award): ഗവേഷണം, ഡിജിറ്റല്‍ ഇന്നൊവേഷന്‍, സര്‍വീസ് റീഡിസൈന്‍, വിദ്യാഭ്യാസ സംരംഭങ്ങള്‍ എന്നിവയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരം.

റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ് (Rising Star Award): കരിയറിന്റെ ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ മികച്ച നേതൃപാടവവും, പ്രൊഫഷണല്‍ വളര്‍ച്ചയും കാഴ്ചവെക്കുന്ന യുവ പ്രൊഫഷണലുകള്‍ക്ക്.

ഡിസ്റ്റിംഗ്വിഷ്ഡ് റേഡിയോഗ്രാഫി പ്രാക്ടീസ് അവാര്‍ഡ് (Distinguished Radiography Practice Award): ഈ മേഖലയില്‍ 20 വര്‍ഷത്തിലധികം സുദീര്‍ഘമായ സേവനമനുഷ്ഠിക്കുകയും, റേഡിയോഗ്രാഫി പ്രൊഫഷനില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്ത മുതിര്‍ന്ന പ്രൊഫഷണലുകള്‍ക്ക് (മുമ്പ് Veteran Radiographer Award എന്ന് അറിയപ്പെട്ടിരുന്നത്).

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട വിധം:

യുകെയിലെ ഡയഗ്‌നോസ്റ്റിക്, തെറാപ്പിറ്റിക് റേഡിയോഗ്രാഫി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവാര്‍ഡുകള്‍ക്കായി അപേക്ഷിക്കാവുന്നതാണ്. നോമിനേഷനുകള്‍ സ്വയം സമര്‍പ്പിക്കുകയോ, അര്‍ഹരായ നിങ്ങളുടെ സഹപ്രവര്‍ത്തകരെ നിര്‍ദ്ദേശിക്കുകയോ (Peer nomination) ചെയ്യാം. അവാര്‍ഡ് നിര്‍ണ്ണയത്തിലെ പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കുന്നതിനായി ഒരു സ്വതന്ത്ര പാനലായിരിക്കും അവാര്‍ഡുകള്‍ തീരുമാനിക്കുക.

നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: 2026 ജൂണ്‍ 15

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും നോമിനേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: ?? https://sites.google.com/view/irc2026uk

 

 

 




കൂടുതല്‍വാര്‍ത്തകള്‍.