CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 25 Seconds Ago
Breaking Now

ഇറാനില്‍ യുഎസ് വ്യോമാക്രമണം ; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചു

തന്ത്ര പ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. ഈ മേഖലയിലൂടെയുള്ള എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗതാഗതവും തടയുമെന്ന് ഇറാന്‍ സൈനിക കമാന്‍ഡ് അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ ഇറാനിലെ വിവിധ നഗരങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. ഇതിന് തിരിച്ചടിയായി തന്ത്ര പ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. ഈ മേഖലയിലൂടെയുള്ള എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗതാഗതവും തടയുമെന്ന് ഇറാന്‍ സൈനിക കമാന്‍ഡ് അറിയിച്ചു. ഇറാനിലെ സിരിക് , മിനാബ്, എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദര്‍ അബ്ബാസ്, ഖെഷം ദ്വീപ്, ഗോര്‍ഗന്‍ എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ഭാഗത്തു നിന്നുള്ള തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയായാണ് ഈ ആക്രമണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും ഇത് ഇനിയും തുടരുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നല്‍കി. ഞങ്ങള്‍ ഇന്നലെ അവരെ ശക്തമായി ആക്രമിച്ചു, ഇന്നും അത് തുടരും എന്നാണഅ ട്രംപ് ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.