
















ബര്മിംങ്ഹാമിലെ സട്ടന് കോള്ഡ്ഫീല്ഡ് വിന്ഡ്ലെ ലെഷര് സെന്റര് സ്റ്റേഡിയത്തില് വച്ച് ജൂണ് 20 ശനിയാഴ്ച നടന്ന യുക്മ ദേശീയ കായികമേള 2026 ന് ഉജ്ജ്വലമായ പരിസമാപ്തി. വിവിധ റീജിയണല് കായികമേളകളില് മികവ് തെളിയിച്ച നൂറ് കണക്കിന് കായികതാരങ്ങള് അണിനിരന്ന ദേശീയ കായികമേളയില് 227 പോയിന്റുകളോടെ തുടര്ച്ചയായ അഞ്ചാം തവണയും മിഡ്ലാന്ഡ്സ് റീജിയന് ചാമ്പ്യന്മാരായി. 158 പോയിന്റുകളോടെ യോര്ക്ക്ഷയര് റീജിയന് രണ്ടാം സ്ഥാനത്തെത്തിയപ്പോള് 77 പോയിന്റുകളോടെ നോര്ത്ത് വെസ്റ്റ് റീജിയന് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

യുക്മയുടെ നൂറ്റി അറുപത്തഞ്ചിലേറെ അംഗ അസ്സോസ്സിയേഷനുകളില് നിന്നുള്ള കായികതാരങ്ങള് പങ്കെടുത്ത മേളയില് 106 പോയിന്റുകളോടെ മിഡ്ലാന്ഡ്സിലെ വാര്വിക്ക് ആന്റ് ലമിംങ്ടണ് മലയാളി അസ്സോസ്സിയേഷന് (WALMA) ചാമ്പ്യന് അസ്സോസ്സിയേഷന് പദവി നിലനിര്ത്തിയപ്പോള് 82 പോയിന്റുകളോടെ ഹള് ഇന്ഡ്യന് മലയാളി അസ്സോസ്സിയേഷന് (HIMA) രണ്ടാം സ്ഥാനവും 39 പോയിന്റുകളോടെ മലയാളി അസ്സോസ്സിയേഷന് ഓഫ് പോര്ട്സ്മൌത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ 09.00 ന് ആരംഭിച്ച രജിസ്ട്രേഷന് നടപടികള് പൂര്ത്തിയാക്കി ചെസ്റ്റ് നമ്പറുകള് വിതരണം ചെയ്ത ശേഷം തുടങ്ങിയ മത്സരങ്ങള് സമയക്രമം അനുസരിച്ച് തന്നെ പൂര്ത്തിയാക്കുവാന് കഴിഞ്ഞത് സംഘാടക സമിതിയുടെ കൃത്യമായ ആസൂത്രണവും കായികതാരങ്ങളുടെയും വോളന്റിയേഴ്സിന്റെയും സഹകരണവും കൊണ്ട് കൂടിയാണ്.

ബര്മിംഗ്ഹാം സട്ടന് കോള്ഡ്ഫീല്ഡിലെ വിന്ഡ്ലി ലെഷര് സെന്റര് സ്റ്റേഡിയത്തില് നടന്ന വര്ണ്ണശബളമായ മാര്ച്ച് പാസ്റ്റിനെ തുടര്ന്ന് ഉദ്ഘാടന യോഗം ആരംഭിച്ചു. യുക്മ ദേശീയ ബാനറിന് പിന്നില് ദേശീയ ഭാരവാഹികളും റീജിയണല് ബാനറുകളുടെ പിന്നില് റീജിയണല് ഭാരവാഹികളും കായികതാരങ്ങളും അണിനിരന്ന മാര്ച്ച് പാസ്റ്റ് ഏറെ വര്ണ്ണാഭമായിരുന്നു. 2025 കായികമേള ചാമ്പ്യന്മാര് സംവഹിച്ച ദീപശിഖ നാഷണല് സ്പോര്ട്സിന്റെ ചുമതല വഹിക്കുന്ന റെയ്മോള് നിധീരി, പീറ്റര് താണോലില് എന്നിവര് ചേര്ന്ന് ഏറ്റുവാങ്ങി. ചടങ്ങിന് മോടി കൂട്ടുവാന് ഫ്ളാഷ് മോബുകളും സംഘടിപ്പിച്ചിരുന്നു.

യുക്മ ദേശീയ കായികമേള 2026 ന്റെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന് പതാക ഉയര്ത്തി നിര്വ്വഹിച്ചു. യുകെ മലയാളികള്ക്കിടയില് പുതിയൊരു കായിക സംസ്കാരം വളര്ത്തിയെടുക്കുവാന് യുക്മ നടത്തുന്ന ശ്രമങ്ങള്ക്ക് ശക്തമായ പിന്തുണ നല്കുന്ന അംഗ അസ്സോസ്സിയേഷനുകളെയും യുക്മ റീജിയണല് നേതൃത്വങ്ങളെയും പ്രസിഡന്റ് തന്റെ ഉദ്ഘാടന പ്രസംഗത്തില് പ്രത്യേകം അഭിനന്ദിച്ചു. ഒരു മാസത്തിലേറെ നീണ്ടുനിന്ന റീജിയണല് കായികമേളകളില് യുക്മയുടെ വിവിധ റീജിയണുകളില് നിന്ന് ലഭിച്ചത് വന്പിച്ച ജനപിന്തുണയായിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. ജനറല് സെക്രട്ടറി ജയകുമാര് നായര് സ്വാഗതം ആശംസിച്ച യോഗത്തിന് ജോയിന്റ് സെക്രട്ടറിയും കായികമേള കോര്ഡിനേറ്ററുമായ റെയ്മോള് നിധീരി നന്ദി അറിയിച്ചു. ട്രഷറര് ഷീജോ വര്ഗ്ഗീസ്, വൈസ് പ്രസിഡന്റ്മാരായ വര്ഗ്ഗീസ് ഡാനിയല്, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി സണ്ണിമോന് മത്തായി, ജോയിന്റ് ട്രഷറര് പീറ്റര് താണോലില്, മുന് ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗങ്ങളായ ബിജു പീറ്റര്, ജോസ് വര്ഗ്ഗീസ്, ജോര്ജ്ജ് തോമസ്, സുരേന്ദ്രന് ആരക്കോട്ട്, രാജേഷ് രാജ്, ബെന്നി അഗസ്റ്റിന്, റീജിയണല് പ്രസിഡന്റ്മാരായ അമ്പിളി സെബാസ്റ്റ്യന്, അഡ്വ. ജോബി പുതുക്കുളങ്ങര, സുനില് ജോര്ജ്ജ്, ജിപ്സണ് തോമസ്, ജോബിന് ജോര്ജ്ജ്, മുന് ദേശീയ ട്രഷറര് ഡിക്സ് ജോര്ജ്ജ് തുടങ്ങിയവര് ഉദ്ഘാടന യോഗത്തില് സന്നിഹിതരായിരുന്നു.

വ്യക്തിഗത ചാമ്പ്യന്മാര്:-
കിഡ്സ് - ജയ്ഡന് തോമസ് സിബു (മലയാളി അസ്സോസ്സിയേഷന് സ്റ്റോക്ക്പോര്ട്ട്), അന്വി നായര് (ലീഡ്സ് മലയാളി അസ്സോസ്സിയേഷന്)
സബ് ജൂണിയര് - ആരോണ് വിന്സന്റ് (അമ്മ മലയാളം മാന്സ്ഫീല്ഡ്), ജയ്ശിവ് രാജേഷ് (WALMA വാര്വിക്ക്), എഥാന് ദീപു (HlMA ഹള്), കൈര ഫെര്ണാണ്ടസ് (WALMA വാര്വിക്ക്)
ജൂണിയേഴ്സ് - നഥാന് ടോബി (LIMA ലിവര്പൂള്), റിയാന ജോസഫ് (WALMA വാര്വിക്ക്)
സീനിയേഴ്സ് - ധ്യാന് കൃഷ്ണ (അമ്മ മലയാളം മാന്സ്ഫീല്ഡ്), ജെനിറ്റ വര്ഗ്ഗീസ് (എക്സിറ്റര് മലയാളി അസ്സോസ്സിയേഷന്)
അഡല്ററ്സ് - രാഹുല് രാജന് (NMCA നോട്ടിംഗ്ഹാം), ടിന്റു മെല്വിന് (സര്ഗ്ഗം സ്റ്റീവനേജ്)
സീനിയര് അഡല്റ്റ്സ് - ജോസ് പാറയ്ക്കല് (WALMA വാര്വിക്ക്), സിന്ധു ലിന്റോ (മലയാളി അസ്സോസ്സിയേഷന് ഓഫ് പോര്ട്സ്മൌത്ത്)
സൂപ്പര് സീനിയര് - സജി തോമസ് (മലയാളി അസ്സോസ്സിയേഷന് ഓഫ് പോര്ട്സ്മൌത്ത്), എലിസബത്ത് മാത്യു (HIMA ഹള്).
യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്, ജനറല് സെക്രട്ടറി ജയകുമാര് നായര്, ജോയിന്റ് സെക്രട്ടറി റെയ്മോള് നിധീരി എന്നിവരുടെ മേല്നോട്ടത്തില് ദേശീയ, റീജിയണല് ഭാരവാഹികളും വിവിധ അംഗ അസ്സോസ്സിയേഷന് ഭാരവാഹികളും ഉള്പ്പടെ അന്പതോളം വോളന്റിയര്മാരാണ് മത്സരങ്ങള് നിയന്ത്രിച്ചത്. രണ്ട് ട്രാക്കുകളിലായി റെയ്സ് ഇനങ്ങളും രണ്ട് ജംപിംങ് പിറ്റുകളില് ജംപ് ഇനങ്ങളും ഷോട്ട്പുട്ട് പിച്ചില് ഷോട്ട്പുട്ടും ഒരേ സമയം നടത്തുവാന് സാധിച്ചത് സമയബന്ധിതമായി മത്സരങ്ങള് പൂര്ത്തിയാക്കുവാന് ഏറെ സഹായകരമായി.
വര്ഗ്ഗീസ് ഡാനിയല്, സുരേന്ദ്രന് ആരക്കോട്ട്, സുനില് ജോര്ജ്ജ്, ജോബിന് ജോര്ജ്ജ്, അജു തോമസ്, ബിജോയ് പി വര്ഗ്ഗീസ്, ഡിനു ഡൊമിനിക്, റോസ്മി ജോബി, റയാന് ജോബി എന്നിവര് ഒന്നാം ട്രാക്കിലെ മത്സരങ്ങള് നിയന്ത്രിച്ചപ്പോള് രണ്ടാം ട്രാക്കില് സ്മിത തോട്ടം, രേവതി അഭിഷേക്, ടെസ്സി മാത്യു, ഡാഫിനി എല്ദോസ്, ബിജോ തോമസ്, ആഷ ജോബിന്, ജിമീഷ് ജോസഫ്, ജിബിന് പി ജോയ് എന്നിവര് മത്സരങ്ങള് നിയന്ത്രിച്ചു.
ജംപ് പിറ്റ് വണ്ണില് സണ്ണിമോന് മത്തായി, ബിജു പീറ്റര്, ജോസ് വര്ഗ്ഗീസ്, ടോംബില് കണ്ണത്ത്, സോജ് ജയപ്രകാശ് എന്നിവരും
ജംപ് പിറ്റ് രണ്ടില് രാജേഷ് രാജ്, അമ്പിളി മാത്യൂസ്, ലൂയീസ് മേനാച്ചേരി, പോള് ജോസഫ്, രാജപ്പന് വര്ഗ്ഗീസ്, നിഥിന് കാളിച്ചത് എന്നിവരും മത്സരങ്ങള് നിയന്ത്രിച്ചു.
ഷോട്ട്പുട്ട് മത്സരങ്ങള്ക്ക് പീറ്റര് താണോലില്, സാജു സലിംകുട്ടി, സജീവ് സെബാസ്റ്റ്യന്, റൂബിച്ചന്, ബാബു തോട്ടം എന്നിവര് നേതൃത്വം നല്കി.
രജിസ്ട്രേഷന് നടപടികള് ഷീജോ വര്ഗ്ഗീസ്, അഡ്വ. ജോബി പുതുക്കുളങ്ങര എന്നിവരുടെ നേതൃത്വത്തില് പൂര്ത്തിയാക്കിയപ്പോള് ഓഫീസ് നിര്വ്വഹണം ജിപ്സണ് തോമസ്, ബെന്നി അഗസ്റ്റിന്, തേജു മാത്യൂസ് എന്നിവര് വളരെ ഭംഗിയായി നിര്വ്വഹിച്ചു.
ഡോ. ബിജു പെരിങ്ങത്തറ, ഡോ. ശീതള് മാര്ക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല് ടീം കായികതാരങ്ങള്ക്കും കാണികള്ക്കും ആവശ്യമായ അടിയന്തിര മെഡിക്കല് സേവനങ്ങള് സ്റ്റേഡിയത്തില് ലഭ്യമാക്കി.
ജോബി തോമസ്, ദേവലാല് സഹദേവന്, ഡിക്സ് ജോര്ജ്ജ് എന്നിവരടങ്ങിയ ടീം കായികമേളയുടെ മീഡിയ വിഭാഗത്തിന് നേതൃത്വം നല്കി. സ്റ്റേഡിയത്തിലെ അനൌണ്സ്മെന്റ് പതിവ് പോലെ ജിനോ സെബാസ്റ്റ്യന് വളരെ ഭംഗിയായി നിര്വ്വഹിച്ചു.
എന്ഡ്ലെസ്സ് ഫ്രെയിം പ്രൊഡക്ഷന്സിലെ വിനോദ് രമേശ്, വിപിന് രാജ് എന്നിവരാണ് കായികമേളയുടെ ഫോട്ടോകളും വീഡിയോകളും പകര്ത്തിയത്. സാജു വര്ഗ്ഗീസ് സ്റ്റേഡിയത്തിലെ സൌണ്ട് ക്രമീകരണങ്ങള് നിര്വ്വഹിച്ചു. കേരള കഫേ കവന്ട്രിയുടെ ഭക്ഷണ കൌണ്ടറിലൂടെ രുചികരമായ വിഭവങ്ങള് മിതമായ നിരക്കില് വിതരണം ചെയ്തു.
യുക്മ ദേശീയ കായികമേളയില് പങ്കെടുത്ത മുഴുവന് കായികതാരങ്ങള്ക്കും കായികപ്രേമികള്ക്കും ഈ കായികമേള വിജയകരമായി സംഘടിപ്പിക്കുവാന് സഹകരിച്ച മുഴുവനാളുകള്ക്കും യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.
ദേശീയ കായികമേളയുടെ കൂടുതല് ചിത്രങ്ങള് കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക:
https://drive.google.com/drive/folders/1hqQZdaJXRCszDgcwYknz9Y3agM3_9qZ7?usp=sharing
കുര്യന് ജോര്ജ്ജ്
(നാഷണല് പി.ആര്.ഒ & മീഡിയ കോര്ഡിനേറ്റര്)