CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 42 Seconds Ago
Breaking Now

ലണ്ടനില്‍ ലാലേട്ടന്‍ മാസ് ; പ്രായം വെറും അക്കം മാത്രമെന്ന് തെളിയിച്ച് മോഹന്‍ലാല്‍ ഷോ ; കാണികളെ കൈയ്യിലെടുത്ത് ചിത്ര ചേച്ചി ; മാസ്മരിക സംഗീത വിരുന്നൊരുക്കി മോഹന്‍ലാല്‍ ലൈവ് ബിയോണ്ട് ദി സ്‌ക്രീന്‍ സ്‌റ്റേജ് ഷോ

ലാലേട്ടന്‍ മലയാളികള്‍ക്ക് ഒരു ആവേശമാണ്. ചിത്രചേച്ചി അഭിമാനവും . പ്രിയപ്പെട്ടവരെ ഓരോരുത്തരേയെയി വേദിയില്‍ അണിനിരന്നപ്പോള്‍ ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ ഓവോ അരീനയില്‍ ഇന്നലെ വൈകീട്ട് പിറന്നത് മറക്കാനാകാത്ത ആഘോഷ രാവായിരുന്നു.

മാസ് പെര്‍ഫോമന്‍സുമായി ലാലേട്ടന്‍, പാട്ടില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത് ചിത്ര ചേച്ചിയും യുകെ മലയാളികളെ ത്രസിപ്പിക്കുകയായിരുന്നു. മോഹന്‍ലാല്‍ ലൈവ് ബീയോണ്ട് ദി സ്‌ക്രീന്‍ ഷോ ഒരു നോണ്‍സ്‌റ്റോപ്പ് എന്റര്‍ടെയ്‌നറായി മാറി. 

മലയാളികളുടെ പ്രിയ താരങ്ങളായ ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍ , ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ചിത്ര ചേച്ചിയ്‌ക്കൊപ്പം ഗായകരായ വിധു പ്രതാപും അഞ്ജു ജോസഫും അണിനിരന്ന ഷോ കണ്ടിറങ്ങിയവര്‍ക്ക് ഒരു ഉത്സവ കാഴ്ച തന്നെയായി മാറി.

പ്രശസ്ത നര്‍ത്തകരായ റംസാന്‍ മുഹമ്മദും സാനി അയ്യപ്പനും സ്വാസികയും ചടുല നൃത്തവുമായി എത്തിയതോടെ കാണികളും കൂടെ കൂടി.അശ്വതി രാഘവന്റെ ആരുഷി ടീമും കലാഭവന്‍ നൈസും ചേര്‍ന്ന് മനോഹരമായ നൃത്താവിഷ്‌കാരമാണ് ഒരുക്കിയിരിക്കുന്നത്.

വയലിനിസ്റ്റ് മനോജ് ജോര്‍ജിന്റെ വയലിന്‍ ഫ്യൂഷന്‍ പരിപാടിയുടെ മറ്റൊരു ആകര്‍ഷണമായിരുന്നു. എന്‍ വി അജിത്തിന്റെ സംവിധാനത്തില്‍ നടന്ന മെഗാ ഷോയുടെ അവതാരകനായി മലയാൡകള്‍ക്ക് ഏറെ പ്രിയങ്കരനായ ജീവയും എത്തി.

കഴിഞ്ഞ ദിവസം ജര്‍മ്മനി ഷോയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ഇല്യൂമിനാറ്റി ഗാനം സോഷ്യല്‍മീഡിയയില്‍ പാറി പറക്കുകയാണ്. ഫഹദിന്റെ രംഗണ്ണനായി മോഹന്‍ലാല്‍ ആറാടുകയായിരുന്നു... 

ഇന്ന് അയര്‍ലണ്‍ഡിലെ ഡബ്ലിനിലാണ് ഷോ . ഷോയ്ക്കുള്ള ഏതാനും ടിക്കറ്റുകള്‍ കൂടി ബാക്കിയുണ്ട്. എത്രയും പെട്ടെന്ന് നിങ്ങളുടെ ടിക്കറ്റ് ഉറപ്പാക്കുക.

ഈ സുവര്‍ണ്ണാവസരം നഷ്ടമാക്കരുത്.

ജര്‍മ്മനിയിലും ലണ്ടനിലും ഇനി അയര്‍ലണ്ടിലുമായി യൂറോപ്പ് മലയാളികള്‍ക്ക് ആഘോഷ രാവ് സമ്മാനിക്കുകയാണ് ലാലേട്ടനും സംഘവും.

 




കൂടുതല്‍വാര്‍ത്തകള്‍.