
















മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട യുവ വ്യവസായി കേതന്‍ അഗര്‍വാളില്‍ നിന്ന് ഒരു കോടി രൂപയോളം പ്രതിശ്രുത വധു സിയ കൈപ്പറ്റിയിരുന്നെന്ന് റിപ്പോര്‍ട്ട്. കേതന്‍ അഗര്‍വാളിനെ പ്രതിശ്രുത വധു സിയയും കാമുകന്‍ ചേതനും ചേര്‍ന്ന് മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിലെ കൊക്കയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലാണഅ നിര്‍ണായക കണ്ടെത്തല്‍. ഈ പണം സിയ ചേതന് കൈമാറി.
ഷോപ്പിങ്ങിനെന്ന് പറഞ്ഞാണ് കേതനില്‍ നിന്ന് സിയ പണം വാങ്ങിയത്. ഈ പണം തന്റെ കരിയറും ബിസിനസും മെച്ചപ്പെടുത്താനായാണ് ചേതന്‍ ഉപയോഗിച്ചത്. പണം കിട്ടിക്കഴിഞ്ഞാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തുമെന്ന് ചേതന്‍ സിയയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. കേതനെ കൊലപ്പെടുത്തിയ ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞ് സിയയുടെ കുടുംബത്തെ കണ്ട് വിവാഹ കാര്യത്തില്‍ സമ്മതം വാങ്ങാമെന്നായിരുന്നു ചേതന്റെ പദ്ധതി.
അതിനിടെ വിവാഹ നിശ്ചയത്തിന് ആഴ്ചകള്‍ക്ക് മുമ്പ് സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ഉദയ്പൂരിലേക്ക് ഉല്ലാസ യാത്ര നടത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു.