CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 36 Seconds Ago
Breaking Now

'വിഗ്ഗ് അല്ല കൊലപാതക കാരണം, മകന് മുടികൊഴിച്ചിലുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു '; കോട്ടയില്‍ കൊല്ലപ്പെട്ട പ്രതിശ്രുത വരന്റെ പിതാവ്

സിയയ്ക്ക് ഈ വിവാഹബന്ധത്തില്‍ നിന്ന് വളരെ എളുപ്പത്തില്‍ പിന്മാറാമായിരുന്നെന്നും അതിന് മുതിരാതെ ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്യുകയാണ് അവള്‍ ചെയ്തതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു

പൂനെയിലെ യുവ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തിന് പിന്നിലെ പ്രേരണ വിഗ്ഗ് ധരിച്ചതാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാദങ്ങള്‍ തള്ളി കുടുംബം. മകന്റെ ചെറിയ രീതിയിലുള്ള മുടി കൊഴിച്ചില്‍ ഒരു മെഡിസിന്‍ കാരണം ഉള്ളതാണെന്നും ഈ വിവരം വിവാഹനിശ്ചയത്തിന് വളരെ മുമ്പ് തന്നെ പ്രതിശ്രുത വധു സിയ ഗോയലിനോടും കുടുംബത്തോടും തുറന്നു പറഞ്ഞിരുന്നതാണെന്നും പിതാവ് വിശാല്‍ അഗര്‍വാള്‍ വ്യക്തമാക്കി.

കേതന്റെ മുടി കൊഴിച്ചില്‍ ഒരു പ്രശ്‌നമായിരുന്നെങ്കില്‍ സിയയ്ക്ക് ഈ വിവാഹബന്ധത്തില്‍ നിന്ന് വളരെ എളുപ്പത്തില്‍ പിന്മാറാമായിരുന്നെന്നും അതിന് മുതിരാതെ ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്യുകയാണ് അവള്‍ ചെയ്തതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. പൂനെയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ശൃംഖലയായ സക്‌സസ് ഗ്രൂപ്പിന്റെ ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായിരുന്നു ഇരുപത്തഞ്ചുകാരനായ കേതന്‍ അഗര്‍വാള്‍.

ലോഹഗഡ് കോട്ടയിലെ ട്രെക്കിംഗിനിടെ കേതന്‍ വഴുതി വീണതാണെന്നാണ് സിയ ആദ്യം വീട്ടുകാരെയും പോലീസിനെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ കോട്ടയിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കേസിന്റെ ഗതി മാറിയത്. കടുത്ത ചൂടുള്ള ആ ദിവസം ദമ്പതികള്‍ക്ക് തൊട്ടുപിന്നാലെ ഹൂഡിയും ഷോര്‍ട്ട്‌സും ധരിച്ച് ഒരാള്‍ സംശയാസ്പദമായ രീതിയില്‍ നടക്കുന്നത് പോലീസ് ശ്രദ്ധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അത് സിയയുടെ കാമുകനായ ചേതന്‍ ചൗധരിയാണെന്ന് പോലീസ് കണ്ടെത്തുകയും ഇരുവരെയും കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുടുംബത്തിന് അപമാനമുണ്ടാകുമെന്ന് ഭയന്നാണ് വിവാഹം വേണ്ടെന്ന് വെച്ച് ഒളിച്ചോടാന്‍ സിയ തയ്യാറാകാതിരുന്നതെന്നാണ് ചേതന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.