CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 52 Minutes 18 Seconds Ago
Breaking Now

തമിഴ്‌നാട്ടിലെ മേലൂരില്‍ മാരത്തണ്‍ മത്സരത്തിന് ശേഷം പെണ്‍കുട്ടികളുടെ കാല് തടവിയ കോണ്‍ഗ്രസ് മന്ത്രി വിവാദത്തില്‍

മന്ത്രി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം മനുഷ്യത്വപരമായി ചെയ്തതാണെന്നാണ് മന്ത്രി പി വിശ്വനാഥന്റെ മറുപടി.

തമിഴ്‌നാട്ടിലെ മേലൂരില്‍ മാരത്തണ്‍ മത്സരത്തിന് ശേഷം പെണ്‍കുട്ടികളുടെ കാല് തടവിയ കോണ്‍ഗ്രസ് മന്ത്രി വിവാദത്തില്‍. മത്സരത്തിനു ശേഷം കുട്ടികള്‍ വിശ്രമിക്കുമ്പോള്‍ ആണ് മന്ത്രി കാല്‍ തടവിയത്. രാഹുല്‍ ഗാന്ധി, വിജയ് എന്നിവരുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മാരത്തണ്‍ നടത്തിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി പി വിശ്വനാഥനെതിരെ പോക്‌സോ കേസ് എടുക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐജിക്ക് പരാതി നല്‍കി. മന്ത്രി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം മനുഷ്യത്വപരമായി ചെയ്തതാണെന്നാണ് മന്ത്രി പി വിശ്വനാഥന്റെ മറുപടി.

'ഗുഡ് ടച്ച് - ബാഡ് ടച്ച്' പാഠങ്ങള്‍ ഇനി മന്ത്രിമാരെയും പഠിപ്പിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ എസ് എസ് ശിവശങ്കര്‍ പരിഹസിച്ചു. മന്ത്രിക്കെതിരെ ഡിഎംകെയുടെ ലീഗല്‍ വിങ് അഭിഭാഷകയായ ശരണ്യ നടരാജന്‍ ഡിജിപിക്ക് ഔദ്യോഗികമായി പരാതി നല്‍കി

 




കൂടുതല്‍വാര്‍ത്തകള്‍.