
















ബര്‍ട്ടന്‍: യുകെയിലെ പ്രമുഖ നൃത്താധ്യാപിക ഡോ. രജനി പാലയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'ദൃശ്യഭാരതി സ്‌കൂള്‍ ഓഫ് ഡാന്‍സ്' അതിന്റെ പതിനെട്ടാം വാര്‍ഷികാഘോഷങ്ങളുടെ നിറവിലേക്ക്. 2026 ജൂലൈ 4 ശനിയാഴ്ച നടത്തുന്ന വിപുലമായ വാര്‍ഷികാഘോഷങ്ങളുടെയും, അതിനോടനുബന്ധിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചിലങ്കപൂജയുടെയും വിവിധ കലാപരിപാടികളുടെയും ഔദ്യോഗിക ഉദ്ഘാടനം യുക്മ (UUKMA) നാഷണല്‍ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 9 വരെയായിരിക്കും പരിപാടികള്‍ നടക്കുന്നത്.
വര്‍ഷങ്ങളായി യുകെയിലെ കലാസ്വാദകര്‍ക്ക് നൃത്താവിഷ്‌കാരത്തിന്റെ ദൃശ്യവിരുന്നൊരുക്കുന്ന ദൃശ്യഭാരതിയുടെ ഈ സുവര്‍ണ്ണ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ നിരവധി പ്രമുഖരും കലാപ്രേമികളും ചടങ്ങില്‍ പങ്കാളികളാകും. വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും വൈവിധ്യമാര്‍ന്ന മറ്റ് സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. എല്ലാവരേയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
പരിപാടി നടക്കുന്ന വേദിയുടെ വിലാസം:
THE DE FERRERS ACADEMY,
ST. MARYS DRIVE,
BURTON,
DE13 0LL.