CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 23 Seconds Ago
Breaking Now

ബി എം കെ എ ക്ക് നവ സാരഥികള്‍; ജോമോന്‍ മാമ്മൂട്ടില്‍ പ്രസിഡന്റായും വിഷ്ണു സെക്രട്ടറിയായും ബേസില്‍ മാത്യു ട്രഷററായും തെരഞ്ഞെടുത്തു

ബെഡ്‌ഫോര്‍ഡ് കൗണ്ടിയിലെ പ്രശസ്ത മലയാളി കൂട്ടായ്മ്മയും, യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജണിലെ പ്രമുഖ അംഗ അസ്സോസ്സിയേഷനുമായ  'ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ കേരളാ അസ്സോസ്സിയേഷന്‍' 2026 -2027 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സാമൂഹ്യ, സാംസ്‌കാരിക, കായിക, ജീവ കാരുണ്യ മേഖലകളിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും,മലയാള ഭാഷക്കും, കേരളീയ പൈതൃകത്വത്തിനും മുന്‍തൂക്കം നല്‍കി സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു വരുകയയും ചെയ്യൂന്ന  ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ കേരളാ അസ്സോസ്സിയേഷനില്‍ നിലവില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ അംഗങ്ങളായി ഉണ്ട്.    

ബി എം കെ എ  യുടെ പ്രസിഡന്റായി സ്ഥാനം ഏല്‍ക്കുന്ന ജോമോന്‍ മാമ്മൂട്ടില്‍ യു കെ യില്‍ ആത്മീയ-സാംസ്‌കാരിക- സാമൂഹ്യ രംഗങ്ങളില്‍  ശ്രദ്ധേയനാണ്. സെവന്‍ ബീറ്റ്സ് മ്യൂസിക് ബാന്‍ഡ്, ചങ്ങനാശ്ശേരി സംഗമം അടക്കം വിവിധ പരിപാടികളില്‍ മുഖ്യ സംഘാടകനായി,  ജോമോന്‍, തന്റെ നേതൃത്വ പാഠവവും, ഏകോപന മികവും  തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്.

വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആശാ ജോബിന്‍ അസ്സോസ്സിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ 'യുക്മ' നാഷണല്‍, ഈസ്റ്റ് ആംഗ്ലിയാ തലങ്ങളിലെ നേഴ്‌സസ് ഡേ, സ്‌പോര്‍ട്ട്‌സ്  മീറ്റ്, കലോത്സവം അടക്കം പരിപാടികളില്‍ മികച്ച ഏകോപനം നിര്‍വ്വഹിക്കുകയും, ആത്മീയ-സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമാണ്.  

മുന്‍ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവെച്ചിട്ടുള്ള വിഷ്ണു പി ആര്‍ പുതിയ കമ്മിറ്റിയിലും ജനറല്‍ സെക്രട്ടറിയായി തുടരും. വിവിധങ്ങളായ സാംസ്‌ക്കാരിക-സാമൂഹ്യ വേദികളില്‍ വനിതാ നേതൃനിരകളില്‍ മികച്ച സംഘാടകയായി തിളങ്ങാറുള്ള ഷെറീന ജീവന്‍ പുതിയ കമ്മിറ്റിയില്‍ ജോ. സെക്രട്ടറിയാവും. 

ബി എം കെ എ യുടെ ആരംഭം മുതല്‍ സംഘടനാ പ്രവര്‍ത്തന രംഗത്ത്  സജീവമായി നിലകൊള്ളാറുള്ള  ബേസില്‍ മാത്യു, മുമ്പ് സംഘടനയില്‍ ഖജാന്‍ജിയായും സേവനം ചെയ്തിട്ടുണ്ട്. ബേസില്‍ മാത്യുവിന്റെ സേവന പരിചയം മുന്‍നിറുത്തി, അദ്ദേഹത്തെ വീണ്ടും ട്രഷററായി  തെരഞ്ഞെടുക്കുക ആയിരുന്നു. 

ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ കേരളാ ആസ്സോസ്സിയേഷന്റെ ആരംഭകാലം മുതല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശിയായി , സംഘടനക്ക് നേതൃത്വം വഹിച്ചിട്ടുള്ള ജോണ്‍ ജോര്‍ജ്ജിനെ അസോസിയേഷന്റെ രക്ഷാധികാരിയായി നേതൃത്വം വഹിക്കും.  

 ബി എം കെ എ യുടെ അമരക്കാരനായി പലതവണയും നേതൃത്വം നല്‍കിയിട്ടുള്ള യൂജിന്‍ തോമസിന്റെ അനുഭവജ്ഞാനം സംഘടനക്ക് കൂടുതല്‍ കരുത്ത് പകരും. യൂജിനോടൊപ്പം മികവുറ്റ  സംഘാടകനും, സാമൂഹ്യ രംഗങ്ങളില്‍ നിറസാന്നിധ്യവുമായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജനല്‍ പ്രസിഡണ്ട് ജോബിന്‍ ജോര്‍ജ്ജ്, ജാക്കി കെല്‍വിന്‍, ഷിജോ ജോര്‍ജ്ജ്, ധനൂപ് തോമസ്, സുനില്‍ മീഡിയട്രെന്‍ഡ്സ്, റോബര്‍ട്ട് ഷാ, ജയ് കൃഷ്ണന്‍ , ആന്റോ ബാബു, ബിനോയ് മാത്യു, വൈശാഖ് ജി നാഥ്, ജിബിന്‍ ജോണ്‍ എന്നിവര്‍  എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം, വിവിധ ഉപ കമ്മിറ്റിള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. ജെസ്റ്റിനാ യൂജിന്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററും, മിഥുന്‍ ജോയി ഇന്റേണല്‍ ഓഡിറ്ററുമായി നവ ഭരണ സമിതിയില്‍ ചുമതലകള്‍ വഹിക്കുന്നതാണ്.

ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ കേരളാ അസ്സോസ്സിയേഷന്‍ അതിന്റെ  പതിനഞ്ചാമത് വാര്‍ഷീക വേളയില്‍, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലവും വര്‍ണ്ണാഭവുമായ വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കും. പതിവ് ആഘോഷങ്ങള്‍ക്ക് പുറമെ, ഗംഭീരവും വിപുലവുമായ പരിപാടികള്‍ നടത്തുവാനും, ബെഡ്‌ഫോര്‍ഡ് മലയാളി സമൂഹത്തിനായി ആരോഗ്യ-വിനോദ-സാമൂഹ്യ-സൗഹൃദ വേദികള്‍ ഒരുക്കുവാനും,  മുന്‍ കാലങ്ങളില്‍ തുടങ്ങി വെച്ചിട്ടുള്ള കര്‍മ്മ പദ്ധതികള്‍ തുടര്‍ന്ന് കൊണ്ടുപോകുന്നതിനും ഭരണ സമിതി യോഗത്തില്‍ തീരുമാനമായി. സാമൂഹ്യ പ്രതിബദ്ധതയും, സാംസ്‌ക്കാരിക പൈതൃകവും, മലയാള ഭാഷാ പോഷണം, കായിക ക്ഷമത  തുടങ്ങിയ പദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.