CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 1 Minutes 24 Seconds Ago
Breaking Now

ചൂടിനെ തോല്‍പ്പിച്ച് മരത്തണലുകളില്‍ ഒത്തുചേരലിന്റെ ആഘോഷവുമായി ബാര്‍ബിക്യൂ ; യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്ക് രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ച് മറ്റൊരു കൂടിച്ചേരല്‍ കൂടി

യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ഷിക ബാര്‍ബിക്യൂ സംഗമം സൗത്ത് മീഡിലെ മങ്ക്‌സ് പാര്‍ക്കില്‍ ആവേശത്തോടെയും കുടുംബസമേതമുള്ള പങ്കാളിത്തത്തോടെയും നടന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടികള്‍ വൈകിട്ട് 3.30 വരെ നീണ്ടുനിന്നു.

36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടെങ്കിലും, മരങ്ങളുടെ തണലും മനോഹരമായ അന്തരീക്ഷവും പരിപാടിയെ കൂടുതല്‍ ആസ്വാദ്യകരമാക്കി. കുടുംബങ്ങളും കുട്ടികളും ഉള്‍പ്പെടെ നിരവധി അംഗങ്ങള്‍ പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹര വേദിയായി.

എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി വിനോദ മത്സരങ്ങള്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണമായി. ലെമണ്‍ റേസ്, ചാക്കിലോട്ടം, കുട്ടികള്‍ക്കായുള്ള മിഠായി പറിക്കല്‍, റിങ് ത്രോ, ദമ്പതികള്‍ക്കായുള്ള ബലൂണ്‍ പൊട്ടിക്കല്‍, ആപ്പിള്‍ കടിക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ ആവേശത്തോടെയാണ് നടന്നത്. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

യുബിഎംഎ പ്രസിഡന്റ് ജോബിച്ചന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ റെജി തോമസ്, ബിജു പപ്പാരില്‍, സിബിയച്ചന്‍ പൗലോ, സബിന്‍, സോണിയ, ബീന, മെജോ എന്നിവരുടെ നേതൃത്വവും പിന്തുണയും പരിപാടിയുടെ വിജയത്തിന് കരുത്തായി. സംഘാടക സമിതിയുടെ മികച്ച ഏകോപനവും അംഗങ്ങളുടെ സജീവ പങ്കാളിത്തവും ബാര്‍ബിക്യൂ സംഗമത്തെ അവിസ്മരണീയമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.