CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 33 Seconds Ago
Breaking Now

മലയാളികള്‍ കൈകോര്‍ത്തപ്പോള്‍ യുകെ നഴ്‌സിങ് നേതൃത്വത്തില്‍ ചരിത്രം കുറിച്ച വിജയം നേടിയ ബിജോയ് സെബാസ്റ്റിയന്‍ വീണ്ടും ജനവിധി തേടുന്നു ; വോട്ടെടുപ്പ് ഓഗസ്ത് 3 മുതല്‍ 7 വരെ

ആര്‍സിഎന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആഗസ്ത് 3 മുതല്‍ സെപ്തംബര്‍ 7 വരെ നടക്കും. സെപ്തംബര്‍ 9ന് ഫലം പ്രഖ്യാപിക്കും.

മലയാളികള്‍ ഒത്തുപിടിച്ചപ്പോള്‍ യുകെയിലെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ പ്രസിഡന്റായി 2024ല്‍ ബിജോയ് സെബാസ്റ്റിയന്‍ തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ആര്‍സിഎന്‍ നേതൃത്വത്തിലേക്കെത്തിയത്. ഇപ്പോഴിതാ വീണ്ടും ബിജോയ് നഴ്‌സിങ് ജീവനക്കാരുടെ പിന്തുണ തേടുകയാണ്.

പ്രസിഡന്റായിരുന്നപ്പോള്‍ ശമ്പളത്തിലെ തുല്യത, സുരക്ഷിത സ്റ്റാഫിങ്, വിദേശ നഴ്‌സുമാരുടെ തൊഴില്‍ അവകാശങ്ങള്‍, വിദ്യാര്‍ത്ഥി നഴ്‌സുമാരുടെ ഭാവി എന്നിവയുമായി ബന്ധപ്പെട്ടു നടത്തിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് രണ്ടാമതും ബിജോയ് മത്സരത്തിനിറങ്ങുന്നത്.

ആര്‍സിഎന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആഗസ്ത് 3 മുതല്‍ സെപ്തംബര്‍ 7 വരെ നടക്കും. സെപ്തംബര്‍ 9ന് ഫലം പ്രഖ്യാപിക്കും. 

തിരഞ്ഞെടുത്താല്‍ 2027 ജനുവരി 1 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ചുമതല.

യുകെ മലയാളി നഴ്‌സിങ് സമൂഹത്തിന്റെ കരുത്തറിയിച്ചതായിരുന്നു ബിജോയുടെ ആദ്യ വിജയം. 5.8 ലക്ഷം അംഗങ്ങള്‍ക്ക് വോട്ടവകാശമുള്ള ആര്‍സിഎന്‍ സംഘടനയുടെ തലപ്പത്തേക്ക് മലയാളി എത്തിയത് ഒരു ചരിത്ര നേട്ടം തന്നെയാണ്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്നാണ് ബിജോയ് പറയുന്നത്.

2021 മുതല്‍ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ സീനിയര്‍ ക്രിട്ടക്കല്‍ കെയര്‍ നഴ്‌സായി സേവനമനുഷ്ഠിക്കുകയാണ് ബിജോയ്.

കൃഷി വകുപ്പില്‍ റിട്ട. സൂപ്രണ്ടായിരുന്ന വണ്ടാനം പുത്തന്‍ പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും സോഫിയയുടേയും മകനാണ് ബിജോയ്. ഭാര്യ ദിവ്യ ഇംപീരിയല്‍ കോളജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ ഹാമര്‍സ്മിത്ത് ആശുപത്രിയില്‍ നഴ്‌സാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇമ്മാനുവല്‍ മകനാണ്.

നഴ്‌സിങ് മേഖലയില്‍ ഒട്ടേറെ പേര്‍ക്ക് പിന്തുണയായി നിന്ന ബിജോയ് സെബാസ്റ്റിയന്‍ ഇക്കുറിയും വിജയ പ്രതീക്ഷയിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.