CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 36 Seconds Ago
Breaking Now

ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ന് പ്രാബല്യത്തില്‍

ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങളുടേയും തീരുവ ഇന്ത്യയും കുറയ്ക്കും

ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ന് പ്രാബല്യത്തില്‍. ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഇനങ്ങള്‍ക്കുള്ള തീരുവ ബ്രിട്ടന്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുമ്പോള്‍ പകരം ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങളുടേയും തീരുവ ഇന്ത്യയും കുറയ്ക്കും. കര്‍ഷകര്‍ക്ക് ദോഷകരമാകാതിരിക്കാന്‍ ക്ഷീര മേഖല, പച്ചക്കറി, ആപ്പിള്‍, ഭക്ഷ്യയെണ്ണ , അരി എന്നിവയ്ക്കുള്ള തീരുവ ഇന്ത്യ കുറച്ചില്ല.

10 വര്‍ഷത്തിനുള്ളില്‍ 85 ശതമാനവും തീരുവ രഹിതമാകും. 20 ശതമാനം വരെയായിരുന്ന സമുദ്രോല്‍പ്പന്ന തീരുവ പൂജ്യമാകുന്നതും സുഗന്ധ വ്യഞ്ജനങ്ങളുടെ തീരുവ ഒഴിവാക്കുന്നതും കേരളത്തിന് നേട്ടമാകും. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ആസ്റ്റന്‍ മാര്‍ട്ടിന്‍, റോള്‍സ് റോയ്‌സ് തുടങ്ങിയവയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കുന്ന തരത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള ആഡംബര വാഹന ഇറക്കുമതി തീരുവ 110 ശതമാനം വരെയായിരുന്നത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 ശതമാനമായി ഇന്ത്യ കുറക്കും.

ബ്രിട്ടനില്‍ നിന്നുള്ള സ്‌കോച്ച് വ്‌സിക്കിക്കും ജിന്നിനും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ 150 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി തീരുവ കുറയും. ബ്രാണ്ടി, റം, വോഡ്ക തുടങ്ങിയവയുടെ തീരുവ 150 ശതമാനമായിരുന്നത് 75 ശതമാനമായി കുറയും.

ഇന്ത്യന്‍ കമ്പനിയിലെ ജീവനക്കാരെ അതേ കമ്പനിയുടെ ബ്രിട്ടീഷ് ശാഖയിലേക്ക് മാറ്റുമ്പോള്‍ മൂന്നു വര്‍ഷത്തെ വിസ ലഭിക്കും. ജീവനക്കാര്‍ക്കു പുറമേ ജീവിത പങ്കാളിക്കും തൊഴില്‍ വിസ ലഭിക്കും. ബ്രിട്ടനിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്ന ഇന്ത്യക്കാര്‍ക്ക് ബാധകമായ സാമൂഹിക സുരക്ഷാ നികുതിയുടെ കാലയളവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഷെഫുമാര്‍, യോഗ അധ്യാപകര്‍, ശാസ്ത്രീയ സംഗീതജ്ഞര്‍ എന്നിവര്‍ക്ക് ബ്രിട്ടനിലേക്ക് പോകാന്‍ താല്‍ക്കാലിക അവസരം ലഭഇക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.