CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 52 Seconds Ago
Breaking Now

കേരളത്തില്‍ നിന്നാണോ ? യുകെ മലയാളിയെ ഞെട്ടിച്ച് ചാള്‍സ് രാജാവിന്റെ ചോദ്യം ; ചാള്‍സ് രാജാവിന്റെ അതിഥിയായി മലപ്പുറം സ്വദേശി ധനീഫ്

നിലവില്‍ കോര്‍ബ്രിജിലെ ഷെല്‍ട്ടേര്‍ഡ് ഹൗസിങ് മാനേജറായാണ് ധനീഫ് ജോലി ചെയ്യുന്നത്.

ബക്കിങ്ഹാം കൊട്ടാരത്തിലെ ഉദ്യാനത്തില്‍ നടന്ന ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ചാള്‍സ് രാജാവിന്റെ അതിഥിയായി മലയാളി. മലപ്പുറം ജില്ലയിലെ ആനക്കയം ഗ്രാമത്തിലെ ഇരുമ്പഴി സ്വദേശിയായ ധനീഫ് പറമ്പനാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. 200 ലേറെ കെയര്‍ ഹോമുകളുള്ള അബിഫീല്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പ്രതിനിധികളില്‍ ഒരാളായിട്ടാണ് ധനീഫിന് രാജാവിന്റെ ഗാര്‍ഡന്‍ പാര്‍്ട്ടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

നിലവില്‍ കോര്‍ബ്രിജിലെ ഷെല്‍ട്ടേര്‍ഡ് ഹൗസിങ് മാനേജറായാണ് ധനീഫ് ജോലി ചെയ്യുന്നത്. വിരുന്നിനിടെ നാലു മിനിറ്റോളം ചാള്‍സ് രാജാവ് ധനീഫിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജോലിയെ കുറിച്ച് സംസാരിച്ച ശേഷം എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. ഇന്ത്യയില്‍ നിന്നെന്ന് എന്ന ധനീഫിന്റെ മറുപടിയില്‍ ഇന്ത്യയില്‍ എവിടെ എന്നു ചോദിച്ചു. ദക്ഷിണേന്ത്യയില്‍ നിന്ന് എന്നാണ് ധനീഫ് മറുപടി നല്‍കിയത്. കേരളത്തില്‍ നിന്നാണോ എന്നായിരുന്നു ചാള്‍സ് രാജാവ് തിരിച്ചു ചോദിച്ചത്. അതെ എന്നു മറുപടി നല്‍കിയപ്പോള്‍ കേരളം തനിക്ക് ഏറെ ഇഷ്ടമെന്ന് രാജാവ് വ്യക്തമാക്കി. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയ്ക്ക് കാരണം സ്ത്രീകളുടെ വിദ്യാഭ്യാസപരമായ പുരോഗതിയാണെന്നും ചാള്‍സ് രാജാവ് അഭിപ്രായപ്പെട്ടു.

റോയല്‍ ടീ ടെന്റിലേക്ക് രണ്ട് ബാന്‍ഡ് സംഘങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവേല്‍പ്പാണ്. 20 അംഗങ്ങള്‍ക്കാണ് ക്ഷണം ലഭിച്ചിരുന്നത്.

രാജാവിന്റെ ക്ഷണം സ്വീകരിച്ച് ഗാര്‍ഡന്‍ പാര്‍ട്ടിയിലെത്താനായതില്‍ വലിയ സന്തോഷത്തിലാണ് ധനീഫ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.