CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 52 Minutes 22 Seconds Ago
Breaking Now

നീതിമാന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം; ജനനായകന്‍ ഉമ്മന്‍ ചാണ്ടിയുടെ സ്മരണയില്‍ ഐ ഓ സി (യു കെ)യുടെ അനുസ്മരണ പരിപാടികള്‍ക്ക് സമാപനം

മിഡ്ലാന്‍ഡ്സ് : ജനകീയനും ജനപ്രിയനുമായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഉമ്മന്‍ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും വികാരനിര്‍ഭരമായ ഓര്‍മ്മകളോടെ സമാപിച്ചു.

 

''നീതിമാന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം'' എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടികള്‍ യു കെയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. വെള്ളിയാഴ്ച ബാണ്‍സ്ലിയില്‍ ആരംഭിച്ച അനുസ്മരണ ചടങ്ങുകള്‍ ബ്ലാക്പൂള്‍, ലിവര്‍പൂള്‍, ലെസ്റ്റര്‍, സ്‌കോട്ട്‌ലാന്‍ഡ്, കവന്‍ട്രി, പ്രസ്റ്റണ്‍, എന്നിവിടങ്ങളിലൂടെ കടന്ന് ഞായറാഴ്ച ചെസ്റ്ററില്‍ നടന്ന ചടങ്ങോടെ സമാപിച്ചു.

 

ജനങ്ങളുമായി നേരിട്ട് ഇടപഴകിയ ലളിത ജീവിതത്തിന്റെയും കരുതലോടെയുള്ള പൊതുപ്രവര്‍ത്തനത്തിന്റെയും പ്രതീകമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ സേവനപാതയും ജനക്ഷേമ പ്രവര്‍ത്തനങ്ങളും വിവിധ ചടങ്ങുകളില്‍ അനുസ്മരിച്ചു.

 

ലിവര്‍പൂള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്മൃതി സംഗമത്തില്‍ യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ പൈനാടത്ത് അധ്യക്ഷത വഹിച്ചു. റവ. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

 

ഉമ്മന്‍ ചാണ്ടിയുടെ സമകാലികനും സുഹൃത്തുമായിരുന്ന തമ്പി ജോസും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടോം ജോസ് തടിയന്‍പാടും അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി. വൈസ് പ്രസിഡന്റ് ജിറില്‍ ജോര്‍ജ് സ്വാഗതവും റോയ് ജോസഫ് നന്ദിയും രേഖപ്പെടുത്തി. പീറ്റര്‍ പൈനാടത്ത്, ജിറില്‍ ജോര്‍ജ്, ജോഷി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ ബ്ലാക്പൂള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ജിബിഷ് തങ്കച്ചന്‍, ജനറല്‍ സെക്രട്ടറി സാജന്‍ തോമസ് എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി. ഡിജോ ജോണ്‍, നിബു മാത്യു, റോബി ജോസ്, ആല്‍വിന്‍ കുരുവിള, ജോസഫ് മാത്യു, ബിനോയ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ലെസ്റ്റര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഏറ്റുമാനൂര്‍ എം എല്‍ എ നാട്ടകം സുരേഷ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അജയ് ജുവെല്‍ കുര്യാക്കോസ് മുഖ്യാതിഥിയായി പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ജഗന്‍ പടച്ചിറ അനുസ്മരണ സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് ജെസു സൈമണ്‍, ജനറല്‍ സെക്രട്ടറി സുജിത്, ട്രഷറര്‍ ജോഷി അലക്‌സ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജിബി കോശി, ജയിംസ്, റോബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

സ്‌കോട്ട്‌ലാന്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ എം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുനില്‍ പായിപ്പാട്, യൂത്ത് വിംഗ് കോര്‍ഡിനേറ്റര്‍ നികിത കോശി, എക്‌സിക്യൂട്ടീവ് അംഗം ഡയാന പോളി, വിമന്‍സ് കോര്‍ഡിനേറ്റര്‍ അമ്പിളി പ്രദീഷ്, അഞ്ജലി, സുധീന്‍, നിഖില്‍, ഡാനി, സായി എന്നിവര്‍ നേതൃത്വം നല്‍കി.

 

കവന്‍ട്രി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സ്മൃതി സംഗമത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ജോണ്‍ പി, പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നുള്ള ഐ ഓ സി കുടുംബാംഗം ജേക്കബ് ചെറിയാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇരുവരും അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി. ഷൈജു കുര്യാക്കോസ്, ജോസഫിന്‍, ജേക്കബ് ചെറിയാന്‍, ജെയ്മി, ട്രീസ, അനെക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ബാണ്‍സ്ലി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പ്രവര്‍ത്തകര്‍ സ്മൃതിദീപം തെളിച്ച് ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ രാജ് കുരീക്കന്‍പാറ, ജനറല്‍ സെക്രട്ടറി രാജുല്‍ രമണന്‍ എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി. വിനീത് മാത്യു, അലന്‍ ഓവില്‍, ജസ്റ്റിന്‍ ബേബി, വിനീഷ്, വിജയകുമാര്‍, ലിജോ വര്‍ഗീസ്, നിതിന്‍ ഡാനിയേല്‍, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവര്‍ നേതൃത്വം നല്‍കി.

 

പ്രസ്റ്റണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ കാലയില്‍ അധ്യക്ഷത വഹിച്ചു. ബിബിന്‍ കാലായില്‍, ജോര്‍ജി, റോമിയോ, അബിന്‍ ജോസഫ്, ബേസില്‍ കുര്യാക്കോസ്, ജോമോന്‍ ജോയി, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. 

 

ചെസ്റ്റര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സമാപന അനുസ്മരണ ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ ഓണ്‍ലൈനായി പങ്കെടുത്ത് അനുസ്മരണ സന്ദേശം നല്‍കി. യൂണിറ്റ് പ്രസിഡന്റ് ജോബിന്‍സ് വര്‍ക്കി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിനീഷ് കുളത്തിനാല്‍, സുബിന്‍ കൊറ്റത്തില്‍, വിനോയ് വര്‍ഗീസ്, ബിജു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

 

ജനങ്ങളോടുള്ള അകമഴിഞ്ഞ സ്‌നേഹവും ലാളിത്യവും സേവന മനോഭാവവും കൊണ്ട് വേറിട്ടുനിന്ന ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ എന്നും മലയാളികളുടെ മനസ്സില്‍ നിലനില്‍ക്കുമെന്ന് വിവിധ അനുസ്മരണ യോഗങ്ങളില്‍ അഭിപ്രായപ്പെട്ടു.

 

 

 

 

റോമി കുര്യാക്കോസ് 

 




കൂടുതല്‍വാര്‍ത്തകള്‍.